വൈക്കം . യു കെയിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ചുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ എംബസിയുമായി ബന്ധപ്പെട്ട് വേഗത്തിലാക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ അഞ്ചുവിന്റെ പിതാവ് അശോകനെ ഫോണിൽ നേരിട്ടറിയിച്ചു.സംഭവമറിഞ്ഞ് വീട്ടിലെത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ നടപടികൾ വേഗത്തിലാക്കുന്നതിനായി മന്ത്രിയുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ജില്ലാ സെക്രട്ടറിമാരായ വിനൂബ് വിശ്വം, ലേഖാ അശോകൻ, വൈക്കം മണ്ഡലം പ്രസിഡന്റ് പി ആർ സുഭാഷ് ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് ടി വി മിത്രലാൽ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ശ്യാംകുമാർ ജില്ലാ വൈസ് പ്രസിഡന്റ് പത്മകുമാർ അഴിക്കൻ, ഒബിസി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ ആർ രാജേഷ് ഭുവനേശ്വരൻ, പ്രിയ ഗിരീഷ്, രമേശൻ തോട്ടത്തിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |