SignIn
Kerala Kaumudi Online
Friday, 26 April 2024 6.19 AM IST

ഇനി ഒരു വിവാഹത്തിനില്ലെന്ന് വനിത വിജയകുമാർ

vanitha

മൂന്ന് വിവാഹങ്ങളും പരാജയപ്പെട്ടെന്നും ഇനി വിവാഹത്തിനില്ലെന്നും തെന്നിന്ത്യൻ താരം വനിത വിജയകുമാർ. ആദ്യ രണ്ട് വിവാഹങ്ങളിൽ ശ്രീഹരി, ജയനിത, ജോവിക എന്നീ മക്കൾ വനിതയ്ക്കുണ്ട്. 2000 ൽ നടൻ ആകാശിനെ വനിത വിവാഹം കഴിച്ചു. ഇൗ ബന്ധം അവസാനിച്ചശേഷം 2007 ൽ ബിസിനസുകാരൻ ആനന്ദ് രാജിനെ വിവാഹംകഴിച്ചു. ഇതും പരാജയപ്പെട്ടതോടെയാണ് പീറ്റർ പോളിനെ വിവാഹം കഴിച്ചത്. ഇൗ ബന്ധവും വേർപിരിഞ്ഞു.

''മകൾ ജയ ഹൈദരാബാദിൽ . അവൾക്കിപ്പോൾ 14 വയസാണ്. മകളെ കാണാൻ പോകുമായിരുന്നു. ഞാൻ അച്ഛന്റെ കൂടെ പോവുന്നതിന് കുഴപ്പമുണ്ടോ എന്ന് മകൾ ചോദിച്ചു. ദയവായി പോവൂ എന്ന് ഞാൻ പറഞ്ഞു. അച്ഛൻ ഒറ്റയ്ക്കാണെന്ന് എന്ന് പറയാൻ ഒരു നല്ല കുട്ടിക്കേ കഴിയൂ. ഞാൻ ഇടയ്ക്ക് അവളെ പോയി കാണും. അവൾ എല്ലാദിവസവും വീഡിയോ കാളിൽ വരും.'' വനിത പറഞ്ഞു. മകൻ ശ്രീഹരി വനിതയിൽ നിന്ന് അകന്നാണ് കഴിയുന്നത്. ''ആൺമക്കൾ അമ്മയുടെ കാര്യത്തിലും സ്വാർത്ഥരാണ്. അമ്മ മറ്റൊരു ബന്ധത്തിലാവുന്നത് ആൺമക്കൾക്ക് സഹിക്കില്ല. അമ്മയെ അവർ അത്ര ഇഷ്ടപ്പെടുന്നു. തന്റെ മകൻ അങ്ങനെ അല്ലെന്നാണ് കരുതിയത്. കുടുംബം തന്നെ അവനിൽനിന്ന് അകറ്റിയതാണ്. വിവാഹം തനിക്ക് പ്രധാനമായിരുന്നു. വിവാഹജീവിതം അനുഭവിച്ചാലേ അത് മനസിലാവൂ. അതിനാലാണ് ആദ്യവിവാഹം പരാജയപ്പെട്ടിട്ടും പിന്നെയും വിവാഹം കഴിച്ചത്. തനിക്ക് കുട്ടികൾ വേണമായിരുന്നു. അതിനാലാണ് വിവാഹം കഴിച്ചത്. ഇനി ഒരു വിവാഹത്തെക്കുറിച്ച് ആലോചിക്കാൻ കഴിയുന്ന മാനസികാവസ്ഥയിലല്ല താൻ .വനിതയുടെ വാക്കുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VANITHA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.