കുന്ദമംഗലം: നിയോജക മണ്ഡലം മുസ്ലീം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി പ്രവാസി ലീഗ് -കെ.എം.സി.സി സംഗമം സംഘടിപ്പിച്ചു. പുവാട്ടുപറമ്പ് റോസാ ലോൺസ് മിനി ഓഡിറ്റോറിയത്തിൽ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ ഉദ്ഘാടനം ചെയ്തു. എ.എം.എസ് അലവി അദ്ധ്യക്ഷത വഹിച്ചു. ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമൻ, കെ മൂസ മൗലവി, ഖാലിദ് കിളിമുണ്ട, എൻ പി .ഹംസ, കെ.പി കോയ, എൻ പി അഹമ്മദ്, എ.ടി ബഷീർ, സി.മരക്കാരുട്ടി, അഹമ്മദ് കുറ്റിക്കാട്ടൂർ , വി.പി മുഹമ്മദ് , എം പി മജീദ്, ഒ. ഉസയിൻ , ടി.പി മുഹമ്മദ് ,മുജീബ് റഹ്മാൻ ഇടക്കണ്ടി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |