ഇളംപള്ളിൽ : ജില്ലാ നെഹ്റു യുവകേന്ദ്രയും ഇളംപള്ളിൽ പ്രതീക്ഷ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ തയ്യൽ പരിശീലന ക്ലാസ് പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മനു ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വിമൽ കൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. പള്ളിക്കൽ വില്ലേജ് ഓഫീസർ ആർ.സന്തോഷ് കുമാർ മുഖ്യാതിഥിയായിരുന്നു. നെഹ്റു യുവകേന്ദ്ര യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ, വാർഡ് മെബർ സുപ്രഭ, സജീവ്.എസ്, സുമിത്ര സുരേഷ് , അഭിനവ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |