ചാത്തന്നൂർ : ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരവിചാരണ ജാഥ ആരംഭിച്ചു. ചിറക്കര നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥയുടെ ഉദ്ഘാടനം കെ. പി.സി.സി അംഗം നെടുങ്ങോലം രഘു, ജാഥ ക്യാപ്റ്റൻ എം.സുന്ദരേശൻപിള്ളയ്ക്ക് പതാക കൈമാറി നിർവ്വഹിച്ചു. ചിറക്കര മണ്ഡലം പ്രസിഡന്റ് എൻ.സത്യദേവൻ അദ്ധ്യഷനായി. കെ.പി.സി.സി മുൻ അംഗം എൻ.ജയചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എസ്.ശ്രീലാൽ, എൻ.ഉണ്ണികൃഷ്ണൻ, സുഭാഷ് പുളിക്കൽ,പി.പ്രദീഷ്കുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. സുജയ്കുമാർ, സുബി പരമേശ്വരൻ, ഉളിയനാട് ജയൻ, കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ചിറക്കര, പൂയപ്പള്ളി പഞ്ചായത്തുകളിൽ പ്രചാരണം നടത്തിയ ജാഥ വൈകുന്നേരം പൂയപ്പള്ളി
ജംഗ്ഷനിൽ സമാപിച്ചു. ഇന്ന് ആദിച്ചനല്ലൂർ, ചാത്തന്നൂർ പഞ്ചായത്തുകളിൽ ജാഥ പ്രചാരണം നടത്തും. രാവിലെ 9ന് ഡി.സി.സി.പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് ജാഥ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ചാത്തന്നൂർ ജംഗ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം കെ. പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |