ജിമ്മിൽ വർക്കൗട്ട് നടത്തുന്ന അബുസലിമും ഭാമയും. ആശാനും ശിഷ്യയും എന്ന പോലെയാണ് ചിത്രങ്ങളിൽ ഇരുവരും. ഭാമ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്ക് രസകരമായ കമന്റുകളാണ് ആരാധകർ നൽകുന്നത്. ഇതാര് ശിഷ്യയും ആശാനുമോ? അങ്ങേരോട് മുട്ടാൻ പോവേണ്ട. പഴയ മിസ്റ്റർ ഇന്ത്യയാണ്. ഒരു ഇടികിട്ടിയാൽ പഞ്ചർ ആവും എന്നിങ്ങനെയാണ് കമന്റുകൾ. വിവാഹ ശേഷം സിനിമയോട് വിട പറഞ്ഞ ഭാമ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2016 ൽ റിലീസ് ചെയ്ത മറുപടി ആണ് അവസാനം റിലീസ് ചെയ്ത ഭാമയുടെ മലയാള ചിത്രം. തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും സാന്നിദ്ധ്യം അറിയിച്ച താരം ടെലിവിഷൻ പരിപാടികളിൽ സാന്നിദ്ധ്യം ആകാറുണ്ട്. വാസുകി എന്ന പേരിൽ വസ്ത്ര ബ്രാൻഡ് ഭാമ ആരംഭിച്ചിട്ടുണ്ട്. വെള്ളിത്തിരയിലേക്ക് ഭാമയുടെ മടങ്ങിവരവ് വൈകാതെ ഉണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |