SignIn
Kerala Kaumudi Online
Friday, 29 March 2024 7.27 PM IST

കു​രു​തി​ക്ക​ള​മാകുന്നു ​റോഡുകൾ 11 മാസം, പൊലിഞ്ഞത് 175 ജീവനുകൾ

acci

കോഴിക്കോട്: സുരക്ഷാനടപടികൾക്കും മാർഗ നിർദ്ദേശങ്ങൾക്കും ഒരു കുറവുമില്ലെങ്കിലും റോഡപകടങ്ങളും അതിൽ പൊലിയുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. 2021ൽ 131 പേരാണ് മരിച്ചിരുന്നതെങ്കിൽ ഈ വർഷം 11 മാസത്തിനുള്ളിൽ തന്നെ 175 പേർക്ക് ജീവൻ നഷ്ടമായി. ഈ വർഷം കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ 1861 വലിയ അപകടങ്ങളുണ്ടായി. 1953 പേർക്ക് ഗുരുതരമായി പരുക്കേറ്റു. 175 പേർ മരിച്ചു. ഇതിൽ 20 പേർ സ്ത്രീകളാണ്. ഒക്ടോബർ, നവംബർ മാസങ്ങളിൽ 200ലധികം അപകടങ്ങളാണുണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 484 അപകടങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തു. 2021 ൽ 131 പേർ മരിക്കുകയും 1391 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊവിഡ് നിയന്ത്രണങ്ങൾ കാരണം റോഡപകടങ്ങൾ കുറഞ്ഞിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ക്രിസ്മസ് -പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിൽ കർശന പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്.

@ കൂടുതലും ബൈക്ക് അപകടങ്ങൾ

ഈ വർഷവും ബൈക്ക് അപകടങ്ങളാണ് കൂടുതൽ. 1407 ബൈക്ക് അപകടങ്ങൾ ആണുണ്ടായത്. അതിൽ പിൻ സീറ്റ് യാത്രക്കാരടക്കം 99 പേർ മരിച്ചു. 1302 പേർക്ക് ഗുരുതര പരിക്കേറ്റു. 552 കാർ അപകടങ്ങളിൽ 23 പേർ മരിച്ചു. 632 പേർക്ക് പരിക്കേറ്റു. പ്രൈവറ്റ് ബസ് അപകടങ്ങൾ 208. അതിൽ 14 പേർ മരിച്ചു. 189 പേർക്ക് പരിക്കേൽക്കുകയും ചെയ്തു .143 ഓട്ടോറിക്ഷകളാണ് അപകടത്തിൽപെട്ടത്. ഒൻപത് പേർ മരിക്കുകയും 164 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 383 കാൽനട യാത്രക്കാർ ഈ വർഷം റോഡപകടങ്ങളിൽപെട്ടു. അതിൽ 44 പേർ മരിച്ചു. 349 പേർക്ക് ഗുരുതര പരിക്കേറ്റു. റോഡപകടത്തിൽ മരിച്ചവരിൽ കൂടുതലും 50 വയസിന് മുകളിലുള്ളവരാണ്. ഇതിൽ തന്നെ കാൽനടയാത്രക്കാരാണ് കൂടുതൽ. 17നും 30 ഇടയിൽ 46 പേരാണ് മരണപ്പെട്ടത്.

@ അപകടങ്ങൾക്ക് കാരണം അശ്രദ്ധയും അമിത വേഗവും

റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളായി പോലീസ് പറയുന്നത് അമിത വേഗതയും അശ്രദ്ധയുമാണ്. വിശ്രമമില്ലാത്ത വാഹന യാത്ര, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തത്, ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഉപയോഗം എന്നിവയെല്ലാം അപകടം വിളിച്ചു വരുത്തുന്നു. വർദ്ധിച്ചു വരുന്ന വാഹനപ്പെരുപ്പവും റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അപകടങ്ങളുടെ മറ്റു കാരണങ്ങളാണ്. ജനങ്ങൾ റോഡ് നിയമങ്ങളും ആവശ്യം പുലർത്തേണ്ട റോഡ് മര്യാദകളും പാലിക്കുന്നില്ല എന്നാണ് അധികൃതർ പറയുന്നത്.

അപകടങ്ങൾ ജനുവരി മുതൽ നവംബർ വരെ

മാസം----- അപകടം ------മരണം

ജനുവരി---- 184 -------18

ഫെബ്രുവരി -----159----- 19

മാർച്ച് -----153------ 14

ഏപ്രിൽ -----150------ 15

മേയ് -----166 ------17

ജൂൺ -----149---- 14

ജൂലായ് -----155 -----16

ആഗസ്റ്ര്----164 ----13

സെപ്തംബർ---- 157 ----7

ഒക്ടോബർ---- 207 ----21

നവംബർ ---217 ----21

മാസം .... ബൈക്ക് അപകടം ...... മരണം

ജനുവരി .... 140 ..... 9

ഫെബ്രുവരി ..... 123 .... 8

മാർച്ച് ..... 112 .... 7

ഏപ്രിൽ ...... 127 ..... 9

മേയ്..... 128 ...... 10

ജൂൺ ...... 110 ..... 6

ജൂലായ് .... 112 ....... 13

ആഗസ്റ്ര് ...... 120 ..... 6

സെപ്തംബർ .... 116 ........ 5

ഒക്ടോബർ .... 167 ....... 12

നവംബർ ... 152 ...... 14

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.