ചെങ്ങന്നൂർ: ജാമ്യത്തിലിറങ്ങി ഒളിവിൽപോയ പോക്സോ കേസ് പ്രതിയെ വെണ്മണി പൊലീസ് അറസ്റ്റുചെയ്തു. 2017ൽ വെണ്മണി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ കാസർഗോഡ് ഹോസ്ദുർഗ് തൃക്കരിപ്പൂർ പാറപ്പാട് തെക്ക് കരയിൽ സഫീന മൻസിലിൽ മുഹമ്മദ് ഷാഫി (39) യെയാണ് പിടികൂടിയത്. ഹരിപ്പാട് പോക്സോ സ്പെഷ്യൽ കോടതിയിൽ കേസിന്റെ വിസ്താരമാരംഭിച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്ന് മുഹമ്മദ് ഷാഫിക്കെതിരെ അറസ്റ്റു വാറണ്ടു പുറപ്പെടുവിക്കുകയും പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വെണ്മണി പൊലീസ് സ്റ്റേഷൻ സി.പി.ഒ മാരായ ഗിരീഷ് ലാൽ, ജയരാജ്, രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |