പെരിന്തൽമണ്ണ: എസ്.എസ്.കെ മലപ്പുറം, പെരിന്തൽമണ്ണ ബി.ആർ.സിയിൽ ഹൈസ്കൂൾ ഐ.ടി കോ ഓർഡിനേറ്റർമാർക്കുള്ള അദ്ധ്യാപക പരിശീലനം പെരിന്തൽമണ്ണ മെട്രോ റീജൻസിയിൽ ആരംഭിച്ചു. പെരിന്തൽമണ്ണ, മേലാറ്റൂർ, വണ്ടൂർ ഉപജില്ലകളിൽ നിന്നായി 33 അദ്ധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കുന്നു. പെരിന്തൽമണ്ണ ബി.പി.സി വി.എൻ. ജയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പരിശീലനോദ്ഘാടനം വണ്ടൂർ ബി.പി.സി എം. മനോജ് നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ ട്രെയ്നർമാരായ സുമി കൃഷ്ണൻ, എ.ഗോകുൽനാഥ്, ബി.ആർ.സി ട്രെയ്നർ എം.പി. സുനിൽകുമാർ, ക്ലസ്റ്റർ കോഓർഡിനേറ്റർ അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.
നവ സങ്കേതിക വിദ്യകൾ ഉപയോഗിച്ച് പഠന വിഭവങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനമാണ് മൂന്ന് ദിവസങ്ങളിൽ നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |