വൈക്കം. വെള്ളൂർ കെ.പി.പി.എൽ കമ്പനിയെ സർക്കാരിന്റെ അഭിമാന സ്ഥാപനമാക്കി മാറ്റുമെന്ന് സ്പെഷ്യൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ നായർ പറഞ്ഞു. വൈക്കം മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം സംസ്ഥാന സർക്കാർ ഏറ്റെടുത്ത വെള്ളൂരിലെ പേപ്പർ നിർമ്മാണശാല പല പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും ഗവൺമെന്റിന്റേയും ജീവനക്കാരുടേയും സഹകരണത്തോടെ ലാഭകരമാക്കും. വൈക്കം മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പി.വേണു അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം.രാജു, ഡോ.എൻ.കെ.ശശിധരൻ, പി.രാജേന്ദ്രപ്രസാദ് , എം.എൻ.പ്രസാദ് , എ.സൈഫുദ്ദീൻ, സോജൻ ജോസ് , ഷിജോ മാത്യു, കെ.എസ്.വിനോദ് എന്നിവർ പ്രസംഗി ച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |