SignIn
Kerala Kaumudi Online
Friday, 26 April 2024 7.57 AM IST

ബഫർസോൺ ആശങ്ക; മന്ത്രിമാരുമായി കൊട്ടിയൂർ പഞ്ചായത്തിന്റെ ഓൺലൈൻ മീറ്റിംഗ്

youth
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കണ്ടപ്പനം വനം വകുപ്പ് ഓഫീസിന് മുന്നിൽ നടന്ന ഏകദിന ഉപവാസം രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയൂർ: ബഫർസോണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം വനം റവന്യു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരുമായി കൊട്ടിയൂർ പഞ്ചായത്ത് അധികൃതർ ഓൺ ലൈൻ മീറ്റിംഗ് നടത്തി.നിലവിലുള്ള അവ്യക്തമായ മാപ്പിന്
പകരം സർക്കാർ നേരിട്ട് പഞ്ചായത്തുകൾക്ക് വ്യക്തമായ മാപ്പ് കൈമാറാൻ തീരുമാനിച്ചിട്ടുണ്ട്.

ഇതിന്റെയടിസ്ഥാനത്തിൽ ബഫർസോൺ പരിധിയിൽ വരുന്ന വാർഡുകളിലെ മുഴുവൻ നിർമ്മിതികളുടെയും കണക്കുകൾ വ്യക്തമാക്കണം.അതിനു വേണ്ടി പഞ്ചായത്ത് തലത്തിൽ സെക്രട്ടറിയും വില്ലേജ് ഓഫീസറും വനം വകുപ്പ് ഉദ്യോഗസ്ഥരും വാർഡുമെമ്പർമാരും ഉൾപ്പെടുന്ന സമിതികൾ പരിശോധന നടത്താൻ സംവിധാനമൊരുക്കണം.ഏതൊക്കെ വാർഡുകളാണ് ബഫർസോണിൽ ഉൾപ്പെടുന്നതെന്ന് കണ്ടെത്തി അവിടെ ഹെൽപ്പ് ഡെസ്‌ക് സ്ഥാപിക്കണം. പൊതുജനങ്ങൾക്ക് സഹായകരമായി മൈക്ക് അനൗൺസ്‌മെന്റും നടത്തണം. ഒരു സ്ഥലം പോലും വിട്ടുപോകാൻ പാടില്ലെന്നാണ് സർക്കാരിന്റെ ഭാഗത്തു നിന്നും നിർദ്ദേശം നൽകിയത്.ലഭ്യമായ വിവരങ്ങൾ സർവകക്ഷി യോഗം വിളിച്ച് അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

പരാതി നൽകാൻ ജനുവരി ഏഴുവരെ സമയം
ജനങ്ങൾക്ക് പരാതി നൽകാനുള്ള സമയം ജനുവരി ഏഴുവരെ ദീർഘിപ്പിച്ചിട്ടുണ്ടെന്നും കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം പറഞ്ഞു.സർക്കാരിന്റെ വ്യക്തമായ മാപ്പ് വന്നെങ്കിൽ മാത്രമേ ഏതൊക്കെ പ്രദേശങ്ങൾ ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടെന്നതിനെക്കുറിച്ച് വ്യക്തമായി അറിയാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സർവകക്ഷി യോഗത്തിന്റെ കുറേ നിർദ്ദേശങ്ങൾ പരിഗണിക്കപ്പെട്ടുവെങ്കിലും കൊട്ടിയൂർ പഞ്ചായത്തിനെ വനാതിർത്തിയിൽ നിന്നും സീറോ പോയിന്റായി കണക്കാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഏകദിന ഉപവാസവുമായി യൂത്ത് കോൺഗ്രസ്

കൊട്ടിയൂർ: ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട്
യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു. കണ്ടപ്പനം ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നിരാഹാരമിരിക്കുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പള്ളിക്കമാലിൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, ജിജോ അറക്കൽ, യൂത്ത് കോൺഗ്രസ് ജില്ലാ എക്സിക്യുട്ടിവ് അംഗം റെയ്സൺ.കെ. ജെയിംസ്, ബ്ലോക്ക് സെക്രട്ടറി ജോബിഷ് ജോസഫ് തുടങ്ങിയവരെ ഹാരം അണിയിച്ചുകൊണ്ട് രാജീവൻ എളയാവൂർ സമരത്തിന്റെ ഉദ്ഘാടന കർമം നിർവഹിച്ചു.

ഡി.സി.സി സെക്രട്ടറി പി.സി.രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി വേലിക്കകത്ത്, കർഷക കോൺഗ്രസ് വൈസ് പ്രസിഡന്റ് മാത്യു പറമ്പൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ആഷിൽ ആന്റണി, ആകാശ് കാടയം, ടി.ജി ജോബിൻ,സാരംഗൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.