കോഴിക്കോട്: വേങ്ങേരി കാർഷിക വിപണന കേന്ദ്രത്തിൽ നടക്കുന്ന വേങ്ങേരി അഗ്രി ഫെസ്റ്റിന് തുടക്കം. ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി പതാക ഉയർത്തി. സംസ്ഥാന കാർഷിക വികസന ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ഇന്നുമുതൽ 22 മുതൽ 31 വരെയാണ് അഗ്രി ഫെസ്റ്റ്. കാർഷിക വിപണനവും പ്രദർശനവും, അമ്യൂസ്മെന്റ് പാർക്ക്, വാഹന പ്രദർശനം, വിൽപ്പന, നാട്ടുചന്തകൾ, സെമിനാറുകൾ, മത്സരങ്ങൾ, പുഷ്പഫല പ്രദർശനം, അലങ്കാര മത്സ്യങ്ങൾ, പക്ഷികൾ, കുട്ടികൾക്കുള്ള വിനോദ പരിപാടികൾ തുടങ്ങിയവ ഉണ്ടാകും. പ്രിൻസിപ്പൽ കൃഷി ഓഫീസർ മിനി ഇ.എസ്, രമാദേവി പി. ആർ, അജയ് അലക്സ് ,ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ കെ ജയൻ, ഫെസ്റ്റ് ജനറൽ കൺവീനർ നാരായണൻ കൽപകശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |