എടച്ചേരി : കുടുംബങ്ങളിൽ കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമിട്ട് എടച്ചേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ തിരഞ്ഞെടുത്ത 1700 ഗുണഭോക്താക്കൾക്ക് സൗജന്യമായി അഞ്ചു കോഴിക്കുഞ്ഞുങ്ങളെ വീതമാണ് വിതരണം ചെയ്യുന്നത്. എടച്ചേരി ഗ്രാമപഞ്ചായത്തിൽ 2022-23 സാമ്പത്തിക വർഷത്തെ പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന അടുക്കള മുറ്റത്തെ കോഴിവളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തുക്കൊണ്ട് എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് പത്മിനി നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർമാർ, വെറ്റിനറി സർജൻ എന്നിവർ പങ്കെടുത്തു. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് പഞ്ചായത്തിൽ അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതി നടപ്പിലാക്കുന്നത്. ഗാർഹികാവശ്യങ്ങൾക്കു ശേഷം അധികമുള്ള മുട്ട പ്രദേശിക വിപണനം നടത്തുന്നതിലൂടെ സ്ത്രീകൾക്ക് മികച്ച വരുമാന മാർഗവും കോഴി വളർത്തലിലൂടെ ലക്ഷ്യമിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |