കൊച്ചി: ഐ പി എൽ താരലേലത്തിൽ ഇംഗ്ലണ്ട് താരങ്ങൾക്ക് പൊന്നുംവില. റെക്കോർഡ് തുകയ്ക്ക് സാം കറനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. 18.50 കോടി രൂപയ്ക്കാണ് താരത്തെ പഞ്ചാബ് സ്വന്തമാക്കിയത്. ഐപി എൽ ചരിത്രത്തിൽ ഒരു താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഓസ്ട്രേലിയയുടെ കാമറൂൺ ഗ്രീനിനെ 17.50 കോടി രൂപയ്ക്ക് മുംബയ് ഇന്ത്യൻസ് സ്വന്തമാക്കി. ബെൻ സ്റ്റോക്സിനെ 16.25 കോടി രൂപയ്ക്ക് ചെന്നെെ സൂപ്പർ കിംഗ്സും സ്വന്തമാക്കി. ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിനെ 13.25 കോടി രൂപയ്ക്ക് സൺറെെസേഴ്സ് സ്വന്തമാക്കി. 8.25 കോടി രൂപയ്ക്ക് മായങ്ക് അഗർവാളിനെയും സൺ റൈസേഴ്സ് ഹൈദരാബാദ് ടീമിലെടുത്തു.
ന്യൂസീലൻഡ് താരം കെയ്ൻ വില്യംസണെ രണ്ട് കോടി രൂപയ്ക്ക് ഗുജറാത്ത് ടെെറ്റൻസ് സ്വന്തമാക്കി. അജിങ്ക്യ രഹാനെയെ 50 ലക്ഷം രൂപയ്ക്ക് ചെന്നെെ സൂപ്പർ കിംഗ്സ് ടീമിലെടുത്തു. സിംബാബാവെയുടെ സിക്കന്ദർ റാസ 50 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിംഗ്സിൽ കളിക്കും. ഒഡിൻ സ്മിത്ത് 50 ലക്ഷത്തിന് ഗുജറാത്ത് ടെെറ്റൻസിലെത്തി. ഇംഗ്ലണ്ട് താരം ജോ റൂട്ട്, ദക്ഷിണാഫ്രിക്കൻ താരം റിലീ റൂസോ എന്നിവരെ ആരും വാങ്ങിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |