SignIn
Kerala Kaumudi Online
Friday, 26 April 2024 9.31 PM IST

കേരള ബാങ്ക് എക്സലൻസ് അവാർഡ് മണ്ണാർക്കാട് റൂറൽ ബാങ്കിന്

award

മണ്ണാർക്കാട്: റൂറൽ സർവീസ് സഹകരണ ബാങ്കിനെ കേരള ബാങ്ക് എക്സലൻസ് അവാർഡും കാഷ് അവാർഡും നൽകി ആദരിച്ചു. 2021-22 വർഷത്തിൽ പാലക്കാട് ജില്ലയിൽ എല്ലാ മേഖലകളിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനുള്ള പുരസ്കാരമാണ് റൂറൽ ബാങ്കിന് ലഭിച്ചത്. മൊമന്റോയും പ്രശസ്തിപത്രവും 50,000 രൂപയുടെ കാഷ് അവാർഡും ഉൾപ്പെടുന്നതാണ് പുരസ്‌കാരം.

പാലക്കാട് വെച്ച് നടന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ റൂറൽ ബാങ്കിന് അവാർഡ് സമ്മാനിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.സുരേഷ്, സെക്രട്ടറി എം.പുരുഷോത്തമൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. കേരള ബാങ്ക് ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗം. എ.പ്രഭാകരൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കേരള ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ കെ.സി.സഹദേവൻ, ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗം ഉമ്മർ, പ്രീത ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, AWARD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.