കുറിച്ചി. കുറിച്ചി കെ.എൻ.എം.ബാലവേദിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. കെ.എൻ.എം.പബ്ളിക് ലൈബ്രറി പ്രസിഡന്റ് ടി.എസ് സലിം ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എൻ.ഡി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് രാജു തോട്ടായിൽ ക്രിസ്മസ് സന്ദേശം നൽകി. മിനി തോമസ്, സുജാത സദാശിവൻ, പി.എസ് കൃഷ്ണൻകുട്ടി, ബിന്ദു ഐസക്, നിജുവാണിയപുരയ്ക്കൽ, കെ.എം.സഹദേവൻ, അനിൽ കണ്ണാടി, സുജാത ബിജു, പി.പി മോഹനൻ, കെ.ടി ഷാജിമോൻ ആദിദേവ്, ഹരിദേവ്, ബിറ്റിമോൾ, ഐസക് അലക്സാണ്ടർ കെ.എൽ ലളിതമ്മ എന്നിവർ പങ്കെടുത്തു. ക്രിസ്മസ് കേക്ക് വിതരണവും കരോൾ ഗാനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |