കോട്ടയം. വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളിലെ ഊർജസംരക്ഷണം ഉറപ്പു വരുത്തുന്നതിനായി എനർജി കൺസർവേഷൻ ബിൽഡിംഗ് കോഡിലെ വ്യവസ്ഥകൾ സംബന്ധിച്ച് തദ്ദേശ വകുപ്പിലെ ഉദ്ദ്യോഗസ്ഥർക്കുളള ജില്ലാതല പരിശീലനം നടന്നു. ജോസ് ഫിലിപ്പ്, ഐശ്വര്യ ഭാസ്ക്കർ എന്നിവർ നേത്യത്വം നൽകി. മുൻസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങൾക്ക് 2017ലെ കേരള എനർജി കൺസർവേഷൻ ബിൽഡിംഗ് കോഡ്, ഇക്കോ നിവാസ് സംഹിത എന്നിവ വിജയകരമായി നടപ്പിലാക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കാനുണ്ട്. ഈ നിയമങ്ങളുടെ സുതാര്യമായ നടത്തിപ്പിനായി കൂടുതൽ പരിശീലനം വേണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആവശ്യം കണക്കിലെടുത്താണ് പരിശീലനം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |