കടമ്പനാട്: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ 12-ാം ചരമ വാർഷിക ദിനത്തിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കടമ്പനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടമ്പനാട് ജംഗ്ഷനിൽ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് റെജി മാമ്മന്റെ അദ്ധ്യക്ഷതയിൽ എം.ആർ ജയപ്രസാദ് ഉദ്ഘാടനം ചെയ്തു. സുരേഷ് കുഴിവേലിൽ , ഷിബു ബേബി, ടി.പ്രസന്ന കുമാർ, എൻ.ബാലകൃഷ്ണൻ , സാബു പാപ്പച്ചൻ , ദിലീപ് കുമാർ, ജോൺ സി. ശാമുവേൽ, അനിൽ ശാമുവേൽ, ജെറിൻ ജേക്കബ്, ജിതിൻ ജെയിംസ് , അനൂപ്, മുരളീധരൻ നായർ , കെ.രാഘവൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |