എരുമേലി. ബഫർസോൺ വിഷയത്തിൽ എയ്ഞ്ചൽവാലിയിൽ നടന്ന പ്രതിഷേധസമരത്തിൽ പങ്കെടുത്ത 100 പേർക്കെതിരെ പൊലീസ് കേസെടുത്തു. വനംവകുപ്പിന്റെ പരാതിയിലാണ് കേസെടുത്തത്. പഞ്ചായത്ത് മെമ്പർമാരായ മറിയാമ്മ സണ്ണി, മാത്യു ജോസഫ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 98 പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുമുതൽ നശിപ്പിച്ചതുൾപ്പെടെ എട്ട് വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. ബഫർ സോൺ വിഷയത്തിൽ ആശങ്ക പരിഹരിക്കാൻ സർക്കാർ കഴിഞ്ഞ ദിവസം പുതിയ ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഈ ഭൂപടത്തിലും കോട്ടയം ജില്ലയിലെ ജനവാസമേഖലകൾ വനമേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെയാണ് ജനങ്ങൾ പ്രതിഷേധിച്ചത്. വനം വകുപ്പ് ഓഫീസിന്റെ ബോർഡ് പിഴുതുമാറ്റിയായിരുന്നു പ്രതിഷേധം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |