കോഴിക്കോട്: കരുതൽ മേഖലയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച നിലപാടിന് വിരുദ്ധമായി പ്രവർത്തിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ നിലക്കുനിർത്തണമെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ ദേവസ്യ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ്(എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഫർ സോൺ ആശങ്കയും പരിഹാരവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി.എം.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇഖ്ബാൽ, കെ.എം.പോൾസൺ, റോയി മുരിക്കോലിൽ, സുരേന്ദ്രൻ പാലേരി, വിനോദ് കിഴക്കയിൽ , ബോബി മൂക്കൻ തോട്ടം, റുഖിയബീവി, മാത്യു ചെമ്പോട്ടിക്കൽ,ബേബി കറുകമാലിൽ ഷാജു ജോർജ്, വില്യം.കെ.തോമസ്, എ ഭക്തോത്തമൻ , നൗഷാദ് ചെമ്പ്ര ,രതീഷ് വടക്കേടത്ത്, ബേബി കൂനന്താനം, ഷിബു കട്ടക്കയം, ബിജി വിനോദ്, ഷിനോജ് പുളിയോ ലി , ഇ.ടിസനീഷ്, എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |