കൊച്ചി: ഗുണമേന്മയിൽ ലോകോത്തരനിലവാരമുള്ള മെറ്റ്കോൺ എസ്.ഡി 500 സൂപ്പർ ഡക്‌റ്റൈൽസ് വാർക്ക കമ്പികൾ വിപണിയിലിറക്കി മെട്രോള സ്റ്റീൽസ് വികസനക്കുതിപ്പിലേക്ക്. ഒരുപരിധിവരെ ഭൂകമ്പത്തെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് പുതിയ ഉത്പന്നമെന്ന് മെട്രോള സ്റ്റീൽസ് മാനേജിംഗ് ഡയറക്ടർ കുര്യൻ വർഗീസ് പറഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായി 380 കോടി രൂപയുടെ പുതിയ നിക്ഷേപത്തിനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിപണിയിലെ മറ്റ് ബ്രാൻഡുകളെക്കാൾ 40 ശതമാനത്തോളം അധിക വഴക്കശക്തി മെറ്റ്കോൺ എസ്.ഡി 500 ടി.എം.ടി യുടെ പ്രത്യേകതയാണ്. ഗുണമേന്മയുള്ള അസംസ്കൃതവസ്തുക്കളുടെ ഉപയോഗവും നിർമ്മാണത്തിന്റെ വിവിധഘട്ടങ്ങളിലെ കൃത്യതയാർന്ന എൻജിനിയറിംഗ് രീതികളുമാണ് ഗുണനിലവാരം ഉറപ്പുവരുത്തുന്നത്.
പരിസ്ഥിതിക്ക് ഇണങ്ങുന്നതും മാലിന്യവിമുക്തവുമായ പ്രക്രിയയിലൂടെ നിർമ്മിക്കപ്പെടുന്നതിനാൽ മെറ്റ്കോൺ ടി.എം.ടിക്ക് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ഇക്കോ ലേബലിംഗ് നെറ്റ്‌വർക്കിന്റെ ഗ്രീൻ പ്രോ സർട്ടിഫിക്കേഷനുമുണ്ട്. ഇന്ത്യയിൽ സുസ്ഥിര ആവാസപദ്ധതി നടപ്പാക്കുന്നതിന് മുന്നിട്ടുനിൽക്കുന്ന ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ മെമ്പർ കൂടിയാണ് മെട്രോള സ്റ്റീൽസ്.
ലോകമെമ്പാടും സ്റ്റീൽ വ്യവസായം കൽക്കരി, ഫർണസ് ഓയിൽ പോലുള്ള ഫോസിൽ ഇന്ധനങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. തന്മൂലം കൂടുതൽ കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നു. എന്നാൽ രാജ്യത്തിന്റെ പ്രഖ്യാപിത നയമായ നെറ്റ് സീറോ കാർബൺ എമിഷനാണ് മെട്രോള സ്റ്റീൽസും പിന്തുടരുന്നത്.
പരിസ്ഥിതിസൗഹൃദ ഉത്‌പാദനം
മൂന്ന് ഘട്ടമായുള്ള ആധുനികവത്കരണത്തിന്റെ ആദ്യഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ഫോസിൽ ഇന്ധനം ഉപേക്ഷിച്ച് പൂർണമായും പരിസ്ഥിതി സൗഹൃദ ഉത്പാദനപ്രക്രിയയിലേക്ക് മാറുകയാണ് രണ്ടാംഘട്ട ലക്ഷ്യം. മൂന്നാംഘട്ടത്തിൽ ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കും.
കൂടുതൽ ഉത്പാദനശേഷി കൈവരിക്കുന്നതോടെ കേരളത്തിന് പുറമേ ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിപണി വ്യാപിപ്പിക്കും. കൊവിഡ് മൂലം അല്പം വൈകിയാണെങ്കിലും ഒന്നാംഘട്ടവികസനം സാക്ഷാത്കരിച്ചതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും ആധുനികമായ ടി.എം.ടി സ്റ്റീൽ ഉത്പാദകരായി കമ്പനി മാറി.
ഓട്ടോമേഷൻ സാങ്കേതികവിദ്യ
ലോകത്തെ ഏറ്റവും മികച്ച ജാപ്പനീസ് ഓട്ടോമേഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂർണമായും ഓട്ടോമാറ്റിക് എസ്.സി.എ.ജി.എ കൺട്രോൾഡ് സിസ്റ്റം ഉപയോഗിച്ചാണ് കമ്പനി പ്രവർത്തിക്കുന്നത്. ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ടി.എം.ടി വാർക്ക കമ്പികൾ നിർമ്മിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ കമ്പനിയാണ് മെറ്റ്കോൺ.
ഗുണനിലവാരത്തിൽ വിട്ടുവീഴ്ച അനുവദനീയമല്ലെന്നതാണ് ഫ്യൂജി സാങ്കേതികവിദ്യയുടെ പ്രത്യേകത. കമ്പികളിൽ കൃത്യമായ തൂക്കം, കൃത്യമായ റിബ് പാറ്രേൺ, കരുത്തിനൊത്ത വഴക്കം എന്നിവ നിലനിറുത്താനും സാധിക്കുന്നു.
ഇറ്റാലിയൻ സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന സ്കാഡാസിസ്റ്റം നിർമ്മാണഘട്ടത്തിൽ വിവിധ മെഷീനറികളുടെ ഏകോപനവും ഡേറ്റകളുടെ വിശകലനവും നടത്തി പോരായ്മകൾ പരിഹരിക്കും. ബില്ലറ്റുകളുടെ രാസഘടന പരിശോധിക്കുന്നതിന് ഏറ്റവും കൃത്യതയുള്ള കെമിക്കൽ ലാബാണ് പ്ലാന്റിലുള്ളത്. ബില്ലെറ്റ്സ് 25 ഓളം വിവിധ ഘട്ടങ്ങളിലൂടെ കടത്തിവിടുന്നതിനാൽ കമ്പികളുടെ ആന്തരികഘടന കൃത്യമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |