
കൊച്ചി: ലോകത്തെ പ്രമുഖ കണ്ടെയ്‌നർ ഷിപ്പിംഗ് കമ്പനികളിലൊന്നായ ഫ്രാൻസിലെ സി.എം.എ സി.ജി.എമ്മുമായി ആറ് ഫീഡർ കണ്ടെയ്‌നർ കപ്പലുകൾ നിർമ്മിക്കാൻ കരാർ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് ലഭിച്ചു. കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.ജെ ജോസും ഫ്രഞ്ച് കമ്പനി ചെയർമാനും സി.ഇ.ഒയുമായ റോഡോൾഫ് സാദേയും കരാറിൽ ഒപ്പിട്ടു.
കേന്ദ്ര ഷിപ്പിംഗ്, ജലമാർഗ വകുപ്പു സഹമന്ത്രി ശന്തനു ഠാക്കൂർ, വകുപ്പ് സെക്രട്ടറി വിജയ് കുമാർ എന്നിവർ പങ്കെടുത്തു. കപ്പൽ നിർമ്മാണ രംഗത്ത് കൊച്ചി കപ്പൽശാലയുടെ ആഗോള സാന്നിദ്ധ്യം വികസിപ്പിക്കാൻ കരാർ സഹായിക്കും. യൂറോപ്യൻ കണ്ടെയ്‌നർ ഓപ്പറേറ്റർക്കായി കപ്പൽശാല നിർമ്മിക്കുന്ന ആദ്യത്തെ വലിയ എൽ.എൻ.ജി ഇരട്ട ഇന്ധന കണ്ടെയ്‌നർ കപ്പലാണിത്. ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന എൻജിനുകളുള്ള കപ്പൽ പ്രകൃതിസൗഹൃദമാണ്. ഊർജക്ഷമത സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.