പത്തനംതിട്ട : കാറിൽ സഞ്ചരിച്ച കുടുംബത്തെ വഴിതടഞ്ഞ് ആക്രമിക്കുകയും വീട്ടമ്മയെ കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിൽ വടശേരിക്കര പേഴുംപാറ ചിറയ്ക്കൽഭാഗം വെള്ളുമാലിയിൽ വീട്ടിൽ ഗിരീഷ് കുമാറിനെ (47) പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്മസ് ദിവസം രാത്രി ഒൻപതിന് വടശേരിക്കര ചിറയ്ക്കൽ ഭാഗത്തുവച്ചാണ് സംഭവം.കാറിൽ വീട്ടിലേക്ക് ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്ര ചെയ്ത വടശേരിക്കര പേഴുംപാറ ചിറയ്ക്കൽഭാഗം പള്ളിവാതുക്കൽ വീട്ടിൽ പി.ജെ മാത്യുവിന്റെ മകൻ റോണി ജോൺ മാത്യുവിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. മൂന്ന് പ്രതികളുള്ള കേസിൽ മറ്റുള്ളവർ ഒളിവിലാണ്. പ്രതികളുടെ വീടിന്റെ ഭാഗത്ത് റോഡിൽ മാർഗതടസമുണ്ടാക്കി റോഡിൽ കിടന്നത് ചോദ്യം ചെയ്യുകയും കാറിൽ നിന്നിറങ്ങി വഴിമാറാൻ ആവശ്യപ്പെടുകയും ചെയ്തപോഴാണ് മൂവരും ചേർന്ന് ആക്രമിച്ചത്.ഒന്നാം പ്രതിയായ ഗിരീഷും രണ്ടാം പ്രതിയും ചേർന്ന് റോണിയെ കഴുത്തിൽ കുത്തിപ്പിടിച്ച് മുഖത്ത് ഇടിക്കുകയായിരുന്നു. തടസം പിടിച്ച ഭാര്യ പ്രിൻസിയുടെ കയ്യിൽ കയറിപ്പിടിച്ചുതിരിക്കുകയും കഴുത്തിൽ പിടിച്ചമർത്തുകയും ചെയ്തു.മകൾക്കു നേരെയും കയ്യേറ്റമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |