കോട്ടയം. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധുവിന്റെ നേതൃത്വത്തിൽ നടത്തുന്ന സാംസ്കാരികജാഥയ്ക്ക് കോട്ടയത്ത് സ്വീകരണം നൽകി. അരുവിപ്പുറത്തുനിന്ന് ആരംഭിച്ച ജാഥ 30ന് തൃശൂരിൽ അവസാനിക്കും. സമ്മേളനം തോമസ് ചാഴികാടൻ എം.പി. ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.ജി ശശിധരൻ മുഞ്ഞനാട്ട് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു, പു.ക.സ സംസ്ഥാന കൗൺസിലംഗം ബി.ശശികുമാർ, അജിത് കോളാടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, നടൻ പി.ആർ ഹരിലാൽ, പ്രൊഫ. കെ.ആർ ചന്ദ്രമോഹനൻ, സി.എം. മാത്യു, സി ബാബു, ഷൈജു തെക്കുംച്ചേരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |