SignIn
Kerala Kaumudi Online
Friday, 26 April 2024 10.46 AM IST

എല്ലാ മതസ്ഥരെയും കോൺഗ്രസ് ഒപ്പം നിറുത്തണം: എ.കെ. ആന്റണി

a-k-antony

തിരുവനന്തപുരം: ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിറുത്തിയെങ്കിൽ മാത്രമേ വരുന്ന തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ കഴിയൂ എന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി പറഞ്ഞു. കോൺഗ്രസിന്റെ 138ാം സ്ഥാപക ദിനാഘോഷം കെ.പി.സി.സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് നിറുത്താൻ കോൺഗ്രസിന് കഴിയണം. അമ്പലത്തിൽ പോകുന്നവരെയും തിലകക്കുറി ചാർത്തുന്നവരെയും മൃദു ഹിന്ദുത്വത്തിന്റെ പേരിൽ അകറ്റി നിറുത്തുന്നത് ഉചിതമല്ല. അത് വീണ്ടും മോദിക്ക് അധികാരത്തിൽ വരാനേ ഉപകരിക്കൂ. എല്ലാ മതസ്ഥരായ ജനങ്ങളെയും കൂടെ നിറുത്തണം.

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടന തന്നെ ഇല്ലാതാക്കും. ഭാരതത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും തകർക്കപ്പെടും. മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രിട്ടീഷുകാരുടെ അതേ തന്ത്രമാണ് അധികാരം നിലനിറുത്താൻ ബി.ജെ.പിയും പയറ്റുന്നത്. ഇന്ത്യയുടെ വൈവിദ്ധ്യങ്ങളെയും നാനാത്വത്തെയും സംരക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്നും ആന്റണി പറഞ്ഞു.

സേവാദൾ വോളന്റിയർമാർ നൽകിയ ഗാർഡ് ഒഫ് ഓണർ സ്വീകരിച്ച ശേഷം എ.കെ ആന്റണി കോൺഗ്രസ് പതാക ഉയർത്തി. തുടർന്ന് ജന്മദിന സന്ദേശം നൽകിയ ശേഷം കേക്ക് മുറിച്ചു. എ.കെ.ആന്റണിയുടെ ജന്മദിനത്തോടനുബന്ധിച്ച് നേതാക്കൾ ചേർന്ന് കേക്ക് മുറിച്ച് അദ്ദേഹത്തിന് ആശംസയറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: A K ANTONY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.