കോട്ടപ്പാറ: വാഴക്കോട് ഗവ.എൽ.പി സ്കൂൾ സുവർണ്ണ ജൂബിലി മാർച്ച് മുതൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കാൻ തിരുമാനിച്ചു.സംഘാടക സമിതി രൂപീകരണം യോഗം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രമാ പത്മാനാഭൻ മുഖ്യാതിഥിയായി .വാർഡ് മെമ്പർ എ.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു . വി.ഗോവിന്ദൻ മടിക്കൈ,പി.മനോജ് കുമാർ, പ്രസാദ് ചുമലി,സി.കുമാരൻ, ബിജു തുമ്പയിൽ എന്നിവർ സംസാരിച്ച .ലീല വാഴക്കോടൻ സ്വാഗതവും ടി.വിജയചന്ദ്രൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ. എ. വേലായുധൻ (ചെയർമാൻ) ,ലീല വാഴക്കോടൻ (ജനറൽ കൺവീനർ) ,ടി.വിജയചന്ദ്രൻ (ട്രഷറർ). ആദ്യ ഫണ്ട് അനിഷപ്രദിപിൽ നിന്ന് രമാ പത്മാനാഭൻ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |