കൊല്ലം : പുനർജ്ജനി പദ്ധതിയുടെ കീഴിൽ കൊട്ടിയം ശ്രീ നാരായണ പോളിടെക്നിക്ക് കോളേജിലെ നാഷണൽ സർവ്വീസ് യൂണിറ്റ് നെടുങ്ങോലം രാമാറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ നടത്തിവന്ന സപ്തദിന നവീകരണ പ്രവർത്തനങ്ങൾക്ക് സമാപനം.
ഡോ.വൈ.എബ്രഹാം അശോക് അദ്ധ്യക്ഷനായ ചടങ്ങിൽ നഗരസഭാ അദ്ധ്യക്ഷ
പി. ശ്രീജയാണ് സപ്തദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. പ്രിൻസിപ്പാൾ വി.സന്ദീപ്,
പ്രോഗ്രാം ഓഫീസർമാരായ അരുൺകുമാർ, എസ്. രാഹുൽ എന്നിവർ സംസാരിച്ചു.
വോളണ്ടിയർമാർ ആശുപത്രി പരിസരങ്ങൾ വൃത്തിയാക്കുകയും കേടായ ആശുപത്രി ഉപകരണങ്ങൾ പുനരുപയോഗ്യമാക്കുകയും റെക്കാഡ് റൂം വൃത്തിയാക്കി ഫയലുകൾ ക്രമീകരിക്കുകയും ചെയ്തു. ഓക്സിജൻ സിലണ്ടർ, സിലണ്ടർ സ്റ്റാൻഡ്, സലൈൻ സ്റ്റാൻഡ്, കട്ടിലുകൾ, ബെഡ് സൈഡ് ലോക്കറുകൾ, സ്ട്രെച്ചർ, ഗ്രില്ലുകൾ, സ്ക്രീനുകൾ, എമർജൻസി ട്രേ, കാഷ്വാലിറ്റി, ഒബ്സർവേഷൻ റൂം തുടങ്ങിയവ പെയിന്റ് ചെയ്തു. വിവിധ ഇലക്ട്രിക്കൽ ഉപകരണങ്ങൾ അറ്റകുറ്റപ്പണി ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |