കോട്ടയം . പുതുവർഷത്തെ വരവേൽക്കാൻ കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ "മിസ്റ്റി നൈറ്റ് - 2023" എന്ന പേരിൽ പുതുവത്സര ആഘോഷരാവ് വാഗമണ്ണിൽ സംഘടിപ്പിക്കും. കോട്ടയം, പാലാ, വൈക്കം ഡിപ്പോകളിൽ നിന്ന് 31 ന് ഉച്ചയ്ക്ക് 2 ന് വാഗമണ്ണിലേക്ക് പുറപ്പെടും. വാഗമൺ സൈറ്റ് സീയിംഗിന് ശേഷം ഗാല ഡിന്നറും, ഗാനമേളയും, ഡി ജെ പാർട്ടിയും, ക്യാമ്പ് ഫയറും ഉൾപ്പടുന്നു. 31 രാത്രി 8 മുതൽ ജനുവരി 1 രാത്രി 1 വരെ നീണ്ടു നിൽക്കുന്ന ആഘോഷരാവാണ് ഒരുക്കുന്നത്. ഒരു സീറ്റിന് 2000 രൂപയാണ് നിരക്ക്. സീറ്റുകൾ ഡിപ്പോകളിലെത്തി മുൻകൂട്ടി ബുക്ക് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |