കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്സോ പ്രകാരം അറസ്റ്റിൽ. ശാസ്താംകോട്ട വേങ്ങയിൽ അതിര ഭവനിൽ ജിത്തു എന്നു വിളിക്കുന്ന അജിത്ത് (21) ആണ് അറസ്റ്റിലായത്. സ്വകാര്യ ചിട്ടി കമ്പനിയുടെ കളക്ഷൻ എജന്റാറായ പ്രതി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നു. പുത്തൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ശാസ്താംകോട്ട ഡിവൈ.എസ്.പി എസ് ഷെറിഫിന്റെ നിർദ്ദേശത്തെ തുടർന്ന് പുത്തൂർ ഐ.എസ്.എച്ച്.ഒ സുഭാഷ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ജയേഷ്, എ.എസ്.ഐമാരായ വിജയരാജൻ, ഒ.പി.മധു , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ്കുമാർ, വിനോദ് ബാലകൃഷ്ണൻ, ശ്യാംകുമാർ, ഡി .എസ്.ദിവ്യ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |