തൃശൂർ :പാർട്ട് ഒ.എൻ.ഒ ഫിലിംസ് തൃശൂർ ആൻഡ് ബിന്നി ഇമ്മട്ടി ക്രിയേഷൻസിന്റെ 23-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 14-ാമത് ഭരത് പി.ജെ.ആന്റണി സ്മാരക നാടക ഡോക്യുമെന്ററി ഷോർട്ട്ഫിലിം ആൻഡ് ഫോക്കസ് സോളോ ഫിലിംഫെസ്റ്റ് 2022ന്റെ സമാപന സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഡോ. സി. രാവുണ്ണി അദ്ധ്യക്ഷനായി. ഭരത് പി.ജെ.ആന്റണി സ്മാരക അഭിനയ പ്രതിഭ അവാർഡ് ജേതാവ് അഭിനേത്രി പൗളി വത്സനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. പൗളി വത്സന് കേരള സംഗീത നാടക അക്കാഡമി പ്രസിഡന്റ് മട്ടന്നൂർ ശങ്കരൻ കുട്ടി മെമന്റോ സമ്മാനിച്ചു. കാഷ് അവാർഡ് സമർപ്പണം രക്ഷാധികാരി ബിന്നി ഇമ്മട്ടിയും, പ്രശസ്തി പത്രം വായന, അവാർഡ് ജേതാവിനെ പരിചയപ്പെടുത്തൽ ചാക്കോ ഡി അന്തിക്കാടും, ഭരത് പി.ജെ അനുസ്മരണം കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളിയും നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |