ന്യൂയോർക്ക്:പാലസ്തീനു മേലുള്ള ഇസ്രയേൽ അധിനിവേശത്തെ സംബന്ധിച്ചും അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അന്താരാഷ്ട്ര നീതിന്യായ കോടതിയോട് അഭിപ്രായം ചോദിച്ചുകൊണ്ടുള്ള യു.എൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. കിഴക്കൻ ജറുസലേം ഉൾപ്പെടെ അധിനിവേശ പലസ്തീൻ പ്രദേശത്തുള്ള ജനങ്ങളുടെ മനുഷ്യാവകാശങ്ങളെ ബാധിക്കുന്ന ഇസ്രയേൽ സമ്പ്രദായങ്ങൾ എന്ന കരട് പ്രമേയത്തിൽ 87 പേർ അനുകൂലമായും 26 പേ പ്രതികൂലമായും വോട്ട് രേഖപ്പെടുത്തി. ഇന്ത്യ ഉൾപ്പെടെ 53 പേർ വോട്ടിൽ നിന്ന് വിട്ടുനിന്നു.
പലസ്തീൻ ജനതയുടെ ,സ്വയം നിർണ്ണയാവകാശം ഇസ്രയേൽ തുടർച്ചയായി ലംഘിക്കുന്നത്, ദീർഘകാലമായ അധിനിവേശം, തീർപ്പുകല്പിക്കൽ എന്നിവയിൽ നിന്ന് ഉണ്ടാകുന്ന നിയമപരമായ പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചൊക്കെ യു.എന്നിന്റെ പരമോന്നത ജുഡീഷ്യൽ ബോഡിയോട് ഉപദേശക അഭിപ്രായം രേഖപ്പെടുത്താൻ
യു.എൻ തീരുമാനിച്ചു.
യു.എസും ഇസ്രയേലും പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തപ്പോൾ ബ്രസീൽ, ജപ്പാൻ, മ്യാന്മർ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |