ഇന്ത്യൻ രൂപയിൽ പ്രതിഫലം (വർഷം ഏകദേശം 1775കോടി)
റിയാദ്: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഫുട്ബാൾ ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലത്തുകയ്ക്ക് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്ര്യാനൊ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നാസറുമായി കരാറിൽ ഒപ്പിട്ടു. കരാർ പ്രകാരം പരസ്യത്തിൽ നിന്നുൾപ്പെടെ 200 മില്യൺ യൂറോയായിരിക്കും (ഏകദേശം 1775 കോടി രൂപ) റൊണാൾഡോയുടെ വാർഷിക പ്രതിഫലം. രണ്ടര വർഷത്തേക്കാണ് കരാർ. സൗദി പ്രോ ലീഗ് ക്ലബായ അൽ നാസറിന്റെ ഏഴാം നമ്പർ ജേഴ്സിയുമായി റൊണാൾഡോ നിൽക്കുന്ന ചിത്രം ക്ലബ് അധികൃതർ പുറത്തുവിട്ടു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ 100 മില്യൺ ഡോളറായിരുന്നു റൊണാൾഡോയുടെ പ്രതിഫലം. ഇതിന്റെ ഇരട്ടിയോളമാണ് പുതിയ പ്രതിഫലം.
ചരിത്രം പിറക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് ക്ലബിന്റെ നേട്ടങ്ങൾക്ക് മാത്രമല്ല, സൗദി ലീഗിനും രാജ്യത്തിനും വരാനിരിക്കുന്ന തലമുറകൾക്കും എല്ലാ യുവതീയുവാക്കൾക്കും ഏറ്റവും മികച്ചവരാകാൻ പ്രചോദനമേകുമെന്ന് തീർച്ച. പുതിയ വീട്ടിലേക്ക് സ്വാഗതം ക്രിസ്റ്റ്യാനോ.– അൽ നാസർ ക്ലബ് ട്വീറ്റ് ചെയ്തു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായിരുന്ന റൊണാൾഡോ ലോകകപ്പിന് തൊട്ടു മുൻപ് യുണൈറ്റഡ് കോച്ച് ടെൻ ഹാഗിനും മാനേജ്മെന്റിനും എതിരെ അഭിമുഖത്തിൽ മോശം പരാമർശം നടത്തിയതിനെത്തുടർന്നാണ് പുതിയ ക്ലബിലേക്ക് മാറേണ്ടി വന്നത്.
യൂറോപ്പ് കീഴടക്കി, ഇനി ഏഷ്യയിലേക്ക്
യൂറോപ്യൻ ഫുട്ബാളിൽ ലക്ഷ്യമിട്ടതെല്ലാം നേടാനായെന്നും ഇതുവരെ നേടിയ പരിചയസമ്പത്ത് ഏഷ്യയിൽ വിനിയോഗിക്കാൻ സമയമായെന്നും റൊണാൾഡോ പ്രതികരിച്ചു. പുതിയ ടീമിനൊപ്പം ചേരാൻ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും അൽ നാസറിനെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു. കാമറൂൺ ക്യാപ്ടൻ വിൻസന്റ് അബൂബക്കറും അൽ നാസറിലാണ് കളിക്കുന്നത്.
കുതിച്ചുയർന്ന് അൽ നാസർ
റൊണാൾഡോയുടെ സൈനിംഗോടെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ അൽനാസറിന്റെ പിന്തുണ റോക്കറ്ര് പോലെ കുതിച്ചു.
റൊണാൾഡോ ക്ലബിൽ ചേരുന്ന വിവരം പ്രഖ്യാപിക്കുമ്പോൾ 8.60 ലക്ഷം പേരായിരുന്നു ടീമിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നിരുന്നത്. പ്രഖ്യാപനത്തിനു പിന്നാലെ ഇൻസ്റ്റഗ്രാമിലെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 3.1 മില്യൻ പിന്നിട്ടു.
ഫേസ്ബുക്ക് ഫോളോവർമാരുടെ എണ്ണം 1.74 ലക്ഷം ആയിരുന്നത് 6.61 ലക്ഷം കടന്നു. ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം നാല് ലക്ഷം കടന്നു.
പോർച്ചുഗൽ ഫുട്ബാൾ ഇ
ഒരു മാസം 16.67 മില്യൻ യൂറോയാകും ക്രിസ്റ്റ്യാനോയ്ക്ക് ലഭിക്കുക. ഏകദേശം 147 കോടി രൂപ വരുമിത്. ആഴ്ചയ്ക്ക് 38.88 മില്യൻ യൂറോയും(34 കോടി രൂപ) ദിവസം 5,55,555 യൂറോയും(ഏകദേശം അഞ്ചു കോടി രൂപ), മണിക്കൂറിന് 23,150 യൂറോയും(20 ലക്ഷം രൂപ) ആയിരിക്കും താരത്തിനു ലഭിക്കുക. ശമ്പളയിനത്തിൽ മാത്രം വർഷം 620 കോടിയായിരിക്കും ലഭിക്കുക. പരസ്യ വരുമാനം ഇതിനു പുറമെയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |