പ്രിമിയർ ലീഗിൽ 2022ലെ അവസാന മത്സരങ്ങളിൽ മാഞ്ചസ്റ്രർ യുണൈറ്റഡ് 1-0ത്തിന് വൂൾവ്സിനെയും ലിവർപൂൾ 2-1ന് ലെസ്റ്ററിനെയും കീഴടക്കി. ലെസ്റ്ററിന്റെ ഡിഫൻഡർ വൗട്ട് ഫെയിസിന്റെ പിഴിൽ കിട്ടിയ രണ്ട് സെൽഫ് ഗോളുകളാണ് ലിവറിനെ രക്ഷിച്ചത്.
സ്പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡ് 2-0ത്തിന് വല്ലഡോളിഡിനെ കീഴടക്കി. ബാഴ്സലോണയെ എസ്പാന്യോൾ 1-1ന് സമനിലയിൽ കുരുക്കി.
സന്തോഷ് ട്രോഫിയിൽ പുതുവത്സര ദിനമായ ഇന്ന് കേരളം ആന്ധ്രാപ്രദേശിനെ നേരിടും. കേരളം ആദ്യ രണ്ട് മത്സരത്തിലും ജയിച്ചിരുന്നു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |