'മെയ്ഡ് ഇൻ ഇന്ത്യ' ടാറ്റ 6x6 ട്രക്കുകൾ സ്വന്തമാക്കി റോയൽ മൊറോക്കൻ ആർമി. ടാറ്റയുടെ കരുത്തൻമാരായ സൈനിക ട്രക്കുകളുടെ 90 യൂണിറ്റുകൾക്കാണ് റോയൽ മൊറോക്കൻ ആർമി ഓർഡർ നൽകിയത്. ഇത് കൂടാതെ 715 4X4 ടാറ്റ ട്രക്കുകളും മൊറോക്കോയിലെ സായുധ സേനയ്ക്ക് ഇതിനകം എത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ടാറ്റ അഡ്വാൻസ് സിസ്റ്റംസ് ലിമിറ്റഡാണ് ഭീമൻ ട്രക്കുകളുടെ നിർമ്മാതാക്കൾ.
ഗുജറാത്തിലെ പിപാവാവ് തുറമുഖത്ത് നിന്നുമാണ് ട്രക്കുകൾ മൊറോക്കയിലേക്ക് കപ്പൽ മാർഗം അയക്കുന്നത്. യാത്രയ്ക്കായി തയ്യാറായി നിൽക്കുന്ന തൊണ്ണൂറ് ട്രക്കുകളാണ് പുറത്ത് വന്ന ഫോട്ടോകളിൽ കാണാനാവുന്നത്. എന്നാൽ എത്ര രൂപയുടെ ഇടപാടാണ് നടന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ സഹാറ മേഖലയിലെ പ്രത്യേക അവസ്ഥ കണക്കിലെടുത്ത് കരസേനയുടെ ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സൈനിക വാഹനങ്ങളും ട്രക്കുകളും ആയുധങ്ങളും വാങ്ങുന്നതിൽ മൊറോക്ക ശ്രദ്ധ ചെലുത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |