SignIn
Kerala Kaumudi Online
Thursday, 19 September 2024 7.25 AM IST

ജലജീവൻ പദ്ധതിയിൽ ഒഴിവുകൾ

Increase Font Size Decrease Font Size Print Page
jeevan

പത്തനംതിട്ട : ടാപ്പുകളിലൂടെ ശുദ്ധജല വിതരണം മുഴുവൻ ഗ്രാമീണഭവനങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജലജീവൻ പദ്ധതിയുടെ ഐ.എസ്.എ ജോലികൾ പഞ്ചായത്ത് തലത്തിൽ നടപ്പാക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ ടീം ലീഡർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നിവരെ തിരഞ്ഞെടുക്കുന്നതിന് പരിചയമുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ വീണ്ടും അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ അപേക്ഷിക്കാം. പ്രായ പരിധി ഡിസംബർ ഒന്നിന് 20 വയസ് പൂർത്തിയായവരും 40 വയസ് കവിയാത്തവരും ആയിരിക്കണം.
ഒഴിവുള്ള പഞ്ചായത്തുകൾ :
ടീം ലീഡർ :

മലയാലപ്പുഴ, അരുവാപ്പുലം, തുമ്പമൺ, കുളനട, മെഴുവേലി, ആറൻമുള, പെരിങ്ങര, കടപ്ര.
വിദ്യാഭ്യാസയോഗ്യത : എം.എസ്.ഡബ്ല്യൂ/ എം.എ സോഷ്യോളജി. ഗ്രാമവികസനം/ ജലവിതരണ പദ്ധതികളിൽ കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തി പരിചയം. രണ്ട് പഞ്ചായത്തിന് ഒരാൾ എന്ന നിലയിൽ നിയമനം.

കമ്മ്യൂണിറ്റി എൻജിനിയർ :

റാന്നി, പന്തളം തെക്കേക്കര, തുമ്പമൺ, കുളനട, ചെന്നീർക്കര, വള്ളിക്കോട്.
വിദ്യാഭ്യാസ യോഗ്യത : ബിടെക് /ഡിപ്ലോമ (സിവിൽ എൻജിനീയറിംഗ്). ഗ്രാമവികസനം/ ജല വിതരണ പദ്ധതികളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം. നിയമനം : രണ്ട് പഞ്ചായത്തിന് ഒരാൾ എന്ന നിലയിൽ.

കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ :

ചെന്നീർക്കര, കുളനട, മൈലപ്ര, പെരിങ്ങര, തുമ്പമൺ.
വിദ്യാഭ്യാസയോഗ്യത : ബിരുദം. ഗ്രാമവികസനം/ സാമൂഹ്യസേവനം/ ജലവിതരണ പദ്ധതികളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം.
താൽപര്യമുള്ളവർ വെള്ളപേപ്പറിൽ പൂരിപ്പിച്ച അപേക്ഷയും ബയോഡേറ്റയും (വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം) കുടുംബശ്രീ ജില്ലാമിഷൻ , മൂന്നാംനില കളക്ടറേറ്റ് എന്ന വിലാസത്തിൽ സമർപ്പിക്കണം. അവസാന തീയതി അഞ്ചിന് വൈകുന്നേരം അഞ്ചു വരെ. ഫോൺ: 0468 2221807.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.