SignIn
Kerala Kaumudi Online
Friday, 26 April 2024 7.20 PM IST

ദേശീയപാത വികസനം: സമരജ്വാല നടത്തി

jwala
സമരജ്വാല

വടകര: ദേശീയപാതാ വികസനത്തിൽ മൂരാട് മുതൽ കരിമ്പനപാലം വരെയുള്ള പ്രദേശത്തെ ജനങ്ങളുടെ യാത്രാപ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നു കേന്ദ്രങ്ങളിൽ സമരജ്വാല നടത്തി. പാലയാട് നട, പാലോളിപാലം, കോട്ടക്കടവ് എന്നിവിടങ്ങളിലായിരുന്നു സമരം. പാലയാട്‌നടയിൽ സമരസമിതി ജില്ലാ കൺവീനർ എ.ടി മഹേഷ് ഉദ്ഘാടനം ചെയ്തു. നല്ലാടത്ത് രാഘവൻ അദ്ധ്യക്ഷനായി. പി.കെ സിന്ധു, പി.ഫൗസിയ എന്നിവർ പ്രസംഗിച്ചു. പി.രജനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലോളി പാലത്ത് ജെ.എൻ.എം മുൻ പ്രിൻസിപ്പൽ സത്യനാഥൻ ഉദ്ഘാടനം ചെയ്തു. എ.വി സിദ്ദിഖ് അദ്ധ്യക്ഷനായി. ഇ.കെ വത്സരാജ്, സജിത മണലിൽ എന്നിവർ പ്രസംഗിച്ചു. ഫിദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോട്ടക്കടവിൽ നടന്ന സമര ജ്വാല മുൻ മുൻസിപ്പൽ വൈസ് ചെയർമാൻ ടി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ശശിധരൻ കരിമ്പനപാലം അദ്ധ്യക്ഷനായി. വി.കെ അസീസ്, കെ.അബ്ദുല്ല സംസാരിച്ചു. ടി.രജീന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.