കൊച്ചി: തെരുവോരങ്ങളെ പ്രദർശന വേദികളാക്കുന്ന ആർട്ടിസ്റ്റ് അങ്കിൾ 5555 ചിത്രങ്ങളുടെ പ്രദർശനം എറണാകുളത്തപ്പൻ മൈതാനിയിൽ 7, 8 തിയതികളിൽ നടക്കും. 500 മുതൽ 1000 രൂപ വരെ മാത്രം വിലയിട്ടാണ് ചിത്രങ്ങൾ വിൽക്കുക. ഒരാൾ വരച്ച ഇത്രയേറെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ആദ്യമാണ്. നിരത്തിവച്ചാൽ രണ്ടര കിലോമീറ്റർ നീളം വരുന്നതാണ് ചിത്രങ്ങളെന്ന് ആർട്ടിസ്റ്റ് അങ്കിൾ എന്നറിയപ്പെടുന്ന എ.പി. പൗലോസ് പറഞ്ഞു. ഗാലറികളിൽ ഒതുങ്ങാതെ കലയെ സാധാരണക്കാരിലേയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യം. ആസ്വദിക്കാൻ കഴിയുന്ന ചിത്രങ്ങൾ പരമാവധി പേർക്ക് ലഭ്യമാക്കാനാണ് കുറഞ്ഞ വില ഈടാക്കുന്നത്. വാണിജ്യവത്കരിക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |