കൊട്ടാരക്കര: കൊട്ടാരക്കര ഗവ. ബോയസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ജാക്ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷൻ കുടുംബശ്രീ സ്വയം സഹായസംഘങ്ങളുമായി ചേർന്ന് ഒരുക്കിയ വിപണനമേളയിലാണ് ചക്കയുടെ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുമായി വേറിട്ട മേള ഒരുക്കിയിരിക്കുന്നത്. ചക്ക പുട്ടുപൊടി, ചക്ക പായസം, ചക്കഹൽവ, ചക്ക ചമ്മന്തി, ചക്ക സ്ക്വാഷ്,ചക്ക ഉണ്ണിയപ്പം,ചക്കപപ്പടം തുടങ്ങിയ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ സീസണിലും ചക്കയുടെ രുചി മലയാളി കുടുംബങ്ങളിൽ എത്തിക്കുക എന്നാതാണ് ജാക് ഫ്രൂട്ട്പ് രമോഷൻ ഫെറേഷൻ ലക്ഷ്യമാക്കുന്നത്. കൂടാതെ ജൈവ ഉത്പ്പന്നങ്ങളും സുലഭമാണ്. മുളയരിപ്പായസം, തേൻ നെല്ലിക്ക, നെല്ലിക്ക ജൂസ്, വിവിധ തരം അച്ചാറുകൾ, വാഴപ്പിണ്ടി, തേൻ ഉത്പ്പന്നങ്ങൾ, അത്യപൂർവമായ തേൻ കീഴാർനെല്ലി സിറപ്പ് എന്നിവ കൂടാതെ അത്യുത്പ്പാദന ശേഷിയുള്ള വിവിധ തരം പച്ചക്കറി വിത്തുകൾ മികച്ച ഇനം മാവിൻതൈ, പ്ളാവിൻതൈ എന്നിവയും വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |