കോട്ടയം . മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ 38-ാം വാർഷിക സമ്മേളനം 9, 10 തീയതികളിൽ സർവകലാശാല കാമ്പസിൽ നടക്കും. 10 ന് രാവിലെ 10 30 ന് പൊതുസമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. എ വി റസ്സൽ, റെജി സഖറിയ, ഷജീല ബീവി, എം എ അജിത്കുമാർ, ഹരിലാൽ, ജോജി അലക്സ് തുടങ്ങിയവർ പങ്കെടുത്തു. 9 ന് ഉച്ചയ്ക്ക് 1 30ന് പ്രതിനിധി സമ്മേളനം കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് പ്രസിഡന്റ് പി കെ ബിജു ഉദ്ഘാടനം ചെയ്യും. ടി ആർ രഘുനാഥൻ, പി ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. വാർഷിക റിപ്പോർട്ട് അവതരണവും കലാസായാഹ്നവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |