ഇരിങ്ങൽ: ലോകമെമ്പാടുമുള്ള പരമ്പരാഗത കലാകാരന്മാരുടെ കലാവിരുതുകൾ ഒരു കുടക്കീഴിലെത്തിച്ച് വിസ്മയമൊരുക്കിയിരിക്കുകയാണ് ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിലെ കലാകരകൗശല മേള. നിരവധി രാജ്യങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധരാണ് പത്താമത് അന്താരാഷ്ട്രമേളയിൽ പങ്കെടുക്കാനെത്തിയത്. കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും 500ലധികം കരകൗശല വിദഗ്ദ്ധർ മേളയുടെ ഭാഗമായിട്ടുണ്ട്. വിവിധ നിറത്തിലും വർണത്തിലും രൂപത്തിലുമുള്ള കലാസൃഷ്ടികളാണ് മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. കരകൗശല വസ്തുക്കൾക്ക് പുറമെ വീട്ടുപകരണങ്ങൾ, ഗൃഹാലങ്കാര സാമഗ്രികൾ, ഓഫിസ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയെല്ലാം കാണികൾക്കായി ഒരുക്കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി 236 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. നാളെ സമാപിക്കും.
സ്റ്റുഡന്റ്‌സ് ക്രാഫ്റ്റ്
ബാലാവകാശ കമ്മിഷൻ
ചെയർമാൻ സന്ദർശിച്ചു.
ഇരിങ്ങൽ: സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ബാലാവകാശ കമ്മിഷൻ ചെയർമാൻ അഡ്വ.കെ.വി മനോജ് കുമാർ സന്ദർശിച്ചു. വിദ്യാർത്ഥികൾക്ക് ഇത്തരമൊരു വേദിയിൽ അവസരം നൽകിയ സർഗാലയയ്ക്ക് ബാലാവകാശ കമ്മിഷൻ അഭിനന്ദനങ്ങളും അറിയിച്ചു. സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ വിജയികളായവർക്ക് ഇതാദ്യമായാണ് അന്താരാഷ്ട്ര ഫെസ്റ്റിവലിൽ ഒരു വേദി ലഭിക്കുന്നത്. വിദ്യാർത്ഥികൾക്ക് വിവിധ രാജ്യങ്ങളിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കരകൗശല വസ്തുക്കൾ കാണാനും കലാകാരന്മാരുമായി സംവദിക്കുവാനുമുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ അംഗീകരിക്കുന്നതോടൊപ്പം അവർ നിർമ്മിക്കുന്ന കരകൗശല വസ്തുക്കൾക്ക് സ്ഥിരം വിപണി ലഭ്യമാക്കുക എന്ന നൂതനാശയവും സർഗാലയ മുന്നോട്ടുവെയ്ക്കുന്നു. ഇതാദ്യമായാണ് ഇന്ത്യയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു അന്താരാഷ്ട്ര ഫെസ്റ്റിവൽ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |