SignIn
Kerala Kaumudi Online
Friday, 26 April 2024 2.44 AM IST

കലോൽസവങ്ങളിലെ പാചകം ഇനി വേണ്ടെന്ന് പഴയിടം # ഭക്ഷണത്തിലും വർഗീയത കലർത്തി # ഉറങ്ങാതെ കാവലിരിക്കേണ്ടിവന്നു

p

കോഴിക്കോട്: കലാകാരന്മാരായ കുട്ടികളുടെ ഭക്ഷണത്തിൽ പോലും വർഗീയതയുടെയും ജാതിയുടെയും വിഷവിത്തുകൾ വാരി എറിഞ്ഞു കഴിഞ്ഞെന്നും അതിനാൽ ഇനി കലോൽസവ അടുക്കളയിലേക്കില്ലെന്നും പഴയിടം മോഹനൻ നമ്പൂതിരി. 18 വർഷമായുള്ള ബന്ധമാണ് അവസാനിപ്പിക്കുന്നത്. 2005 മുതൽ നടന്ന എല്ലാ കലോൽസവങ്ങളിലും പഴയിടമായിരുന്നു ഭക്ഷണം വിളമ്പിയിരുന്നത്.

മാറിയ സാഹചര്യം വല്ലാതെ അസ്വസ്ഥമാക്കുന്നു. അടുക്കള നിയന്ത്രിക്കുന്നതിൽ ഭയം വന്നാൽ പാചകം ബുദ്ധിമുട്ടാണ്. വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടത്. കലോത്സവ ഊട്ടുപുരകളിൽ രാത്രി ഉറങ്ങാതെ മൂന്ന് ദിവസം ഭക്ഷണത്തിന് കാവൽ നിൽക്കേണ്ട അവസ്ഥയുണ്ടായി. സ്കൂൾ കലോത്സവമാണ് തന്നെ ഒരു ബ്രാൻഡാക്കി മാറ്റിയത്. പഴയിടം പെർഫെക്ട്‌ലി വെജിറ്റേറിയൻ ബ്രാൻഡ് തന്നെയാണ്. അത് നിലനിറുത്തണം. ഭക്ഷണ ശീലങ്ങളും രീതികളും മാറി വരുന്ന അടുക്കളകളിൽ തന്റെ സാന്നിദ്ധ്യത്തിന് പ്രസക്തിയില്ല.

രണ്ട് കോടി കുട്ടികൾക്ക് ഭക്ഷണം കൊടുത്തുകഴിഞ്ഞു. ഇനി ടെൻഡറിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭ​ക്ഷ​ണ​ത്തി​ന്റെ​ ​പേ​രി​ൽ​ ​വി​വാ​ദം
വേ​ണ്ട​:​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​ഭ​ക്ഷ​ണ​ത്തി​ന്റെ​ ​പേ​രി​ൽ​ ​വി​വാ​ദം​ ​ആ​വ​ശ്യ​മി​ല്ലെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.​ ​പ​ഴ​യി​ടം​ ​മോ​ഹ​ന​ൻ​ ​ന​മ്പൂ​തി​രി​യെ​ ​വി​മ​ർ​ശി​ക്കേ​ണ്ട​തി​ല്ല.​ ​വി​പ്ള​വ​കാ​രി​ക​ളു​ടെ​ ​വേ​ഷ​മ​ണി​യു​ന്ന​വ​രാ​ണ് ​വി​മ​ർ​ശ​നം​ ​അ​ഴി​ച്ചു​വി​ടു​ന്ന​ത്.​ ​വി​വാ​ദം​ ​സൃ​ഷ്ടി​ക്കു​ക​യെ​ന്ന​താ​ണ് ​ല​ക്ഷ്യം.​ ​പ​ഴ​യി​ടം​ ​ത​ന്റെ​ ​ജോ​ലി​ ​കൃ​ത്യ​മാ​യി​ ​നി​ർ​വ​ഹി​ച്ചു.​ ​വി​ദ്യാ​ർ​ത്ഥി​ക​ളോ​ ​അ​ദ്ധ്യാ​പ​ക​രോ​ ​ര​ക്ഷാ​ക​ർ​ത്താ​ക്ക​ളോ​ ​ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് ​മോ​ശം​ ​അ​ഭി​പ്രാ​യം​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​ദേ​ശീ​യ​ ​ശാ​സ്ത്ര​മേ​ള​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തും​ ​പി​ന്മാ​റു​ന്ന​തും​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​തീ​രു​മാ​ന​മാ​ണ്.​ ​അ​നാ​വ​ശ്യ​ ​വി​വാ​ദം​ ​അ​ദ്ദേ​ഹ​ത്തെ​ ​വേ​ദ​നി​പ്പി​ച്ചി​ട്ടു​ണ്ടാ​വാം.
കേ​ര​ള​ത്തി​ന്റെ​ ​അ​ഭി​പ്രാ​യം​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​പേ​രു​ടേ​ത​ല്ല.​ ​അ​ത് ​കോ​ഴി​ക്കോ​ട്ട് ​ക​ണ്ട​താ​ണ്.​ ​ക​ലോ​ത്സ​വ​ ​മാ​ന്വ​ൽ​ ​പ​രി​ഷ്‌​ക​രി​ക്കു​മ്പോ​ൾ​ ​മാം​സ​ഭ​ക്ഷ​ണം​ ​ന​ൽ​കു​ന്ന​ ​കാ​ര്യം​ ​പ​രി​ഗ​ണി​ക്കും.​ ​കാ​ര്യ​ങ്ങ​ൾ​ ​അ​റി​ഞ്ഞു​വേ​ണം​ ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പോ​സ്റ്റ് ​ഇ​ടാ​നെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
കോ​ഴി​ക്കോ​ട്ട് ​ന​ട​ന്ന​ ​സ്‌​കൂ​ൾ​ ​ക​ലോ​ത്സ​വം​ ​കൂ​ട്ടാ​യ്മ​യു​ടെ​ ​വി​ജ​യ​മാ​ണ്.​ ​മ​ത്സ​ര​ങ്ങ​ൾ​ ​മി​ക​ച്ച​ ​നി​ല​വാ​രം​ ​പു​ല​ർ​ത്തി.​ ​വി​ധി​ ​നി​ർ​ണ്ണ​യ​ത്തി​ല​ട​ക്കം​ ​ഒ​രു​ ​പ​രാ​തി​യും​ ​ഉ​യ​ർ​ന്നി​ല്ല.​ ​കു​ട്ടി​ക​ൾ​ക്ക് ​ക​ലാ​ജീ​വി​തം​ ​തു​ട​രാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

ആർക്കും പരാതിയില്ല

ഭക്ഷണത്തെക്കുറിച്ച് ആർക്കും പരാതിയില്ലെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മറ്റ് കാര്യങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നോ​ൺ​ ​വെ​ജി​നോ​ട​ല്ല
എ​തി​ർ​പ്പ്:​യ​ദു​ ​പ​ഴ​യി​ടം
#​ ​കാ​യി​ക​മേ​ള​യ്ക്കും​ ​ശാ​സ്ത്ര​മേ​ള​യ്ക്കും​ ​ഇ​നി​യി​ല്ല

സാ​യ്‌​കൃ​ഷ്‌​ണ.​ആ​ർ.​പി

തി​രു​വ​ന​ന്ത​പു​രം​:​ ​നോ​ൺ​ ​വെ​ജി​നോ​ട് ​എ​തി​ർ​പ്പി​ല്ലെ​ന്നും,​ ​ജാ​തി​യും​ ​മ​ത​വും​ ​പ​റ​ഞ്ഞ് ​ഭ​ക്ഷ​ണ​ത്തി​ൽ​ ​വ​ർ​ഗീ​യ​ത​ ​ക​ല​ർ​ത്തു​ന്ന​തി​നോ​ടാ​ണ് ​വി​യോ​ജി​പ്പെ​ന്നും​ ​പ​ഴ​യി​ടം​ ​മോ​ഹ​ന​ൻ​ ​ന​മ്പൂ​തി​രി​യു​ടെ​ ​മ​ക​ൻ​ ​യ​ദു​ ​പ​ഴ​യി​ടം​ ​വ്യ​ക്ത​മാ​ക്കി.ഇ​നി​ ​വ​രു​ന്ന​ ​കാ​യി​ക​മേ​ള​യ്‌​ക്കും​ ​ശാ​സ്‌​ത്ര​മേ​ള​യ്‌​ക്കും​ ​പാ​ച​ക​ ​ദൗ​ത്യം​ ​ഏ​റ്റെ​ടു​ക്കി​ല്ലെ​ന്നും​ ​യ​ദു​ ​പ​റ​ഞ്ഞു.
അ​ഖി​ലേ​ന്ത്യാ​ ​ജ​നാ​ധി​പ​ത്യ​ ​മ​ഹി​ള​ ​അ​സോ​സി​യേ​ഷ​ന്റെ​ ​ദേ​ശീ​യ​ ​സ​മ്മേ​ള​ന​ ​ന​ഗ​രി​യാ​യ​ ​തി​രു​വ​ന​ന്ത​പു​രം​ ​ടാ​ഗോ​ർ​ ​തീ​യേ​റ്റ​റി​ന്റെ​ ​ക​ല​വ​റ​യി​ൽ​ ​നോ​ൺ​ ​വെ​ജ് ​വി​ഭ​വ​ങ്ങ​ൾ​ ​ഒ​രു​ക്കു​ന്ന​ ​തി​ര​ക്കി​നി​ട​യി​ലാ​ണ് ​അ​ദ്ദേ​ഹം​ ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​യ​ത്.
മീ​ൻ​ ​മു​ള​കി​ട്ട​തും​ ​ചി​ക്ക​ൻ​ ​പെ​പ്പ​ർ​ ​ഫ്രൈ​യും​ ​പാ​ത്ര​ങ്ങ​ളി​ലേ​യ്‌​ക്ക് ​വി​ള​മ്പു​ന്ന​തി​നി​ടെ​യാ​ണ് ​അ​ദ്ദേ​ഹം​ ​കേ​ര​ള​കൗ​മു​ദി​യോ​ട് ​സം​സാ​രി​ച്ച​ത്.
ഇ​നി​യൊ​രു​ ​പു​ന​രാ​ലോ​ച​ന​യു​ടെ​ ​ആ​വ​ശ്യ​മി​ല്ല.​ ​ഞ​ങ്ങ​ളെ​ ​ത​ക​ർ​ക്കാ​ൻ​ ​വ​ലി​യൊ​രു​ ​ലോ​ബി​ ​പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.​ ​അ​വ​രാ​ണ് ​ഈ​ ​വി​വാ​ദ​ങ്ങ​ൾ​ക്ക് ​പി​ന്നി​ൽ.​ ​മ​റ്റി​ട​ങ്ങ​ളി​ൽ​ ​നോ​ൺ​ ​വെ​ജ് ​ഇ​നി​യും​ ​വി​ള​മ്പു​മെ​ന്നും​'​ ​യ​ദു​ ​പ​ഴ​യി​ടം​ ​പ​റ​ഞ്ഞു.
എം.​ബി.​എ​ ​ബി​രു​ദ​ധാ​രി​യാ​യ​ ​യ​ദു​ ​പ​ഠ​ന​ത്തി​ന് ​ശേ​ഷം​ ​അ​ച്ഛ​നൊ​പ്പംഎ​ല്ലാ​ ​ക​ലോ​ത്സ​വ​ത്തി​നും​ ​ഉ​ണ്ടാ​കാ​റു​ണ്ട്.​ ​ഇ​ത്ത​വ​ണ​ ​ജ​നാ​ധി​പ​ത്യ​ ​മ​ഹി​ള​ ​അ​സോ​സി​യേ​ഷ​ന്റെ​ ​സ​മ്മേ​ള​നം​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്‌​ക്ക്
വ​ന്ന​താ​ണ്.
നോ​ൺ​ ​വെ​ജ് ​രു​ചി
ജ​നാ​ധി​പ​ത്യ​ ​മ​ഹി​ള​ ​അ​സോ​സി​യേ​ഷ​ന്റെ​ ​സ​മ്മേ​ള​ന​ ​പ്ര​തി​നി​ധി​ക​ൾ​ക്ക് ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​ചി​ല്ലി​ ​ബീ​ഫും​ ​ചി​ക്ക​ൻ​ ​മ​ഞ്ചൂ​രി​യ​നും​ ​നോ​ൺ​ ​വെ​ജ് ​വി​ഭ​വ​ങ്ങ​ളാ​യു​ണ്ടാ​യി​രു​ന്നു.​ ​മീ​ൻ​ ​വ​റ്റി​ച്ച​ത്,​ ​ചി​ക്ക​ൻ​ 65,​ ​ചി​ക്ക​ൻ​ ​സൂ​പ്പ്,​ ​ബ​ട്ട​ർ​ ​ചി​ക്ക​ൻ,​ ​മീ​ൻ​ ​മാ​ങ്ങ​യി​ലി​ട്ട​ത്,​ ​ചി​ക്ക​ൻ​ ​ഉ​ല​ർ​ത്തി​യ​ത്,​ ​ചി​ക്ക​ൻ​ ​മ​സാ​ല,​ ​ബീ​ഫ് ​കൊ​ണ്ടാ​ട്ടം​ ​തു​ട​ങ്ങി​ ​നോ​ൺ​ ​വെ​ജ് ​വി​ഭ​വ​ങ്ങ​ളാ​ണ് ​ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ​ ​സ​മ്മേ​ള​ന​ ​പ്ര​തി​നി​ധി​ക​ൾ​ക്ക് ​യ​ദു​ ​പ​ഴ​യി​ട​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​ള​മ്പി​യ​ത്.​അ​വ​സാ​ന​ ​ദി​വ​സ​മാ​യ​ ​ഇ​ന്ന് ​മ​ട്ട​ൻ​ ​ബി​രി​യാ​ണി​യാ​ണ് ​ഉ​ച്ച​ ​വി​ഭ​വം.

മ​ന്ത്രി​ ​റി​യാ​സി​ന് ​പ്ര​ത്യേക
അ​ജ​ണ്ട​:​ ​കെ.​സു​രേ​ന്ദ്രൻ

ആ​ല​പ്പു​ഴ​:​ ​ക​ലോ​ത്സ​വ​ത്തി​ലെ​ ​സ്വാ​ഗ​ത​ഗാ​നം​ ​സം​ബ​ന്ധി​ച്ച് ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​ന​ട​ത്തി​യ​ ​ആ​രോ​പ​ണ​ത്തി​ന് ​പി​ന്നി​ൽ​ ​പ്ര​ത്യേ​ക​ ​അ​ജ​ണ്ട​യു​ണ്ടെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ.​മ​ന്ത്രി​ ​വ​ർ​ഗീ​യ​ ​ധ്രു​വീ​ക​ര​ണ​ത്തി​ന് ​ശ്ര​മി​ക്കു​ന്നു.​ക​ലോ​ത്സ​വ​ ​ഭ​ക്ഷ​ണ​ത്തി​ൽ​ ​വ​ർ​ഗീ​യ​വി​ഷം​ക​ല​ർ​ത്തി​യ​തും​ ​ഇ​ട​തു​പ​ക്ഷ​മാ​ണ്.​സം​സ്ഥാ​ന​ത്ത് ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച് ​ആ​ളു​ക​ൾ​ ​മ​രി​ക്കു​ന്ന​ത് ​ത​ട​യാ​ൻ​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​ആ​ല​പ്പു​ഴ​യി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PAZHAYIDAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.