കിഴക്കേകല്ലട: ലൈബ്രറി കൗൺസിൽ കിഴക്കേ കല്ലട - മൺറോത്തുരുത്ത് പഞ്ചായത്ത് സമിതിയുടെ ബാലോത്സവം അഡ്വ.കല്ലട വി.വി.ജോസ് ഉദ്ഘാടനം ചെയ്തു. കെ.പി.ജോസ് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം എസ്.സജിലാൽ, കൊല്ലം താലൂക്ക് ജോയിന്റ് സെക്രട്ടറി ജി.വേലായുധൻ, സമിതി കൺവീനർ കെ.ആർ.ശ്രീജിത്ത്, ഒ.ശ്രീധരൻ, ബി.രഞ്ജിത്ത്, ബൈജു പ്രണവം, എൽ.സന്തോഷ്, ജെ.കമലാസനൻ, രാമചന്ദ്രൻ പിള്ള, രതീഷ്, എസ്.അജിഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സമിതിയിലെ എട്ട് ഗ്രന്ഥശാലകളിൽ നിന്നും ബാലവേദി പ്രവർത്തകർ പങ്കെടുത്തു. പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ
26ന് നടത്തുന്ന ബാലവേദി പ്രവർത്തകരുടെ സംഗമത്തിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |