ആശംസയുമായി മോഹൻലാൽ
ഗാനഗന്ധർവൻ യേശുദാസ് 83ന്റെ നിറവിൽ. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി പേർ ആശംസകളുമായി എത്തി.മഹാനടൻമാരായ മമ്മൂട്ടിയും മോഹൻലാലും ആശംസ നേർന്നു. പ്രിയപ്പെട്ട ദാസേട്ടന് ഒരായിരം ജന്മദിനാശംസകൾ എന്നാണ് മമ്മൂട്ടി കുറിച്ചത്.
തലമുറകൾ പകർന്നെടുക്കുന്ന ഗന്ധർവനാദം ലോകമെമ്പാടുമുള്ള ഏതു മലയാളിയും ദിവസത്തിൽ ഒരിക്കലെങ്കിലും കേൾക്കുന്ന അമൃതസ്വരം. കേരളത്തിന്റെ സ്വകാര്യ അഭിമാനമായ എന്റെ പ്രിയപ്പെട്ട ദാസേട്ടന് ഒരായിരം ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്നു മോഹൻലാൽ കുറിച്ചു.കൊച്ചിയിൽ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ദാസേട്ടൻ അറ്റ് എൺപത്തിമൂന്ന് എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. മമ്മൂട്ടി ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു. യേശുദാസ് അക്കാഡമി, തംരഗിണി,മലയാള പിന്നണി ഗായകരുടെ കൂട്ടായ്മയായ സമം എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
യേശുദാസ് പാടിയ തനിച്ചോന്ന് കാണാൻ എന്ന പുതിയ ആൽബത്തിന്റെ ഒാഡിയോ ലോഞ്ച് മമ്മൂട്ടി നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |