വടക്കാഞ്ചേരി: മച്ചാട് ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള ചേപ്പലക്കോട് നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ സമരം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. എൻ.എ. സാബു അദ്ധ്യക്ഷനായി. രാജേന്ദ്രൻ അരങ്ങത്ത്, സി.വി. കുര്യാക്കോസ്, ജോണി ചിറ്റിലപ്പിള്ളി, ജിജോ കുര്യൻ, എ.എസ്. ഹംസ, പി.എൻ. വൈശാഖ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |