SignIn
Kerala Kaumudi Online
Friday, 26 April 2024 10.31 PM IST

'ഇൻക്രഡിബിൾ'; ഗോൾഡൻ ഗ്ളോബ് പുരസ്‌കാരനിറവിൽ ആർ ആർ ആറിന് അഭിനന്ദനം നേർന്ന് എ  ആർ  റഹ്മാൻ

a-r-rahman

മുംബയ്: അഭിമാനനേട്ടത്തിൽ ആർ ആർ ആറിനും അണിയറപ്രവർത്തകർക്കും അഭിനന്ദനം നേർന്ന് ഓസ്‌കാ‌ർ അവാർഡ് ജേതാവും സംഗീത സംവിധായകനുമായ എ ആർ റഹ്മാൻ. പതിനാല് വർഷത്തിന് ശേഷം തെന്നിന്ത്യൻ ചിത്രം ആർ ആർ ആറിലൂടെ ഗോൾഡൻ ഗ്ളോബ് പുരസ്‌കാരം ഇന്ത്യയിലെത്തിയിരിക്കുകയാണ്. ബെസ്റ്റ് ഒറിജിനൽ സോംഗ് വിഭാഗത്തിൽ ആർ ആർ ആറിലെ നാട്ടു നാട്ടു എന്ന പാട്ട് പുരസ്കാരം നേടിയതിൽ അഭിനന്ദിച്ചാണ് എ ആർ റഹ്മാൻ രംഗത്തെത്തിയിരിക്കുന്നത്.

ഇൻക്രഡിബിൾ, മാതൃകാപരമായ മാറ്റം. എല്ലാ ഇന്ത്യക്കാരുടെയും ആരാധകരുടെയും പേരിൽ കീരവാണിയ്ക്കും എസ് എസ് രാജമൗലിയ്ക്കും ആർ ആർ ആർ ടീമിനും അഭിനന്ദനങ്ങൾ എന്നായിരുന്നു പ്രശസ്ത സംഗീത സംവിധായകൻ ട്വിറ്ററിൽ കുറിച്ചത്. ഗോൾഡൻ ഗ്ളോബ് വേദിയിൽ നാട്ടു നാട്ടുവിന് പുരസ്കാരം പ്രഖ്യാപിക്കുന്ന വീഡിയോ അടക്കമാണ് എ ആർ റഹ്മാൻ കുറിപ്പ് പങ്കുവച്ചത്.

ലോസ് ഏഞ്ചൽസിലെ കാലിഫോർണിയയിൽ നടക്കുന്ന 80ാമത് ഗോൾഡൻ ഗ്ളോബ് പുരസ്കാര ചടങ്ങിൽ ബെസ്റ്റ് ഒറിജിനൽ സോംഗിനുള്ള പുരസ്കാരം പാട്ടിന് സംഗീതമൊരുക്കിയ എം എം കീരവാണിയാണ് ഏറ്റുവാങ്ങിയത്. കീരവാണിയുടെ മകൻ കാല ഭൈരവ, രാഹുൽ സിപ്ളിംഗുഞ്ച് എന്നിവർ ചേർന്നായിരുന്നു നാട്ടു നാട്ടു എന്ന സൂപ്പർഹിറ്റ് പാട്ടുപാടിയത്.

2009ൽ സ്ളം ടോഗ് മില്യണർ എന്ന ചിത്രത്തിലൂടെ എ ആർ റഹ്മാനായിരുന്നു ഗോൾഡൻ ഗ്ളോബ് പുരസ്കാരം ഇതിനുമുൻപ് ഇന്ത്യയിൽ എത്തിച്ചത്. എന്നാൽ പൂർണമായും പ്രാദേശിക ഭാഷയിലുള്ള ഇന്ത്യൻ സിനിമയ്ക്ക് ഗോൾഡൻ ഗ്ളോബ് ലഭിക്കുന്നത് ആർ ആർ ആറിലൂടെയാണ്. പ്രശസ്ത ഗായകരായ ടെയ്‌ലർ സ്വിഫ്റ്റ്, ലേഡി ഗാഗ തുടങ്ങിയവരോട് മത്സരിച്ചാണ് കീരവാണി പുരസ്കാരം നേടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOLDEN GLOBE, RRR, RAHMAN, TWEET
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.