തിരുവനന്തപുരം: അരവണയിൽ ചേർക്കുന്ന ഏലക്കയിൽ കീടനാശിനിയുണ്ടെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നശിപ്പിച്ച അരവണയുടെ നഷ്ടം ഉത്തരവാദികളിൽ നിന്ന് ഈടാക്കണം. ഹൈക്കോടതി പരിശോധിച്ചില്ലായിരുന്നെങ്കിൽ ഇക്കാര്യം പുറത്തുവരില്ലായിരുന്നു. അരവണയ്ക്ക് ഉപയോഗിക്കുന്ന ശർക്കര ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളുടെയും ഗുണനിലവാരം പരിശോധിക്കണം.
വേണ്ടപ്പെട്ട ആർക്കോ വേണ്ടിയാണ് പരിശോധന കൂടാതെ ഏലക്ക വാങ്ങിയത്. ഇതിന് പിന്നിൽ വൻ അഴിമതിയുണ്ട്. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. സർക്കാർ അടിയന്തരമായി ഇടപെടണം. കോടിക്കണക്കിന് രൂപ വരുമാനമുള്ള ശബരിമലയെ കൊള്ളയടിക്കുകയാണ് ദേവസ്വം ബോർഡ്. അതിന് സർക്കാർ ഒത്താശ ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |