കൊല്ലം : നെടുമൺകാവ് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടവട്ടൂർ 'റോക്കൻ പാർക്കിൽ' നടത്തിയ കുടുബസംഗമം ഡോ.എം.എൻ. ദയാനന്ദൻ ( റിട്ട.അസോ.പ്രൊഫ.കോമേഴ്സ്, ടി.കെ.ഡി.എം ആർട്സ് ആൻഡ് സയൻസ് കോളേജ് കൊല്ലം) ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് അനിൽ അഭിരാമം അദ്ധ്യക്ഷനായി.
ക്ലബ് സെക്രട്ടറി അഡ്വ.സുരേന്ദ്രൻ കടയ്ക്കോട്, ബിജു പനവിള, അഡ്വ.ജി.കെ.ശ്രീജിത്ത്, എ.അനിൽകുമാർ ഇടയ്ക്കിടം, ഓമനക്കുട്ടൻ പിള്ള, ഷാജി സോമനാഥൻ എന്നിവർ സംസാരിച്ചു. എസ്.സിനികുമാർ, മഞ്ജുഷ, റ്റിനി മാത്യു എന്നിവർ ലളിതഗാനം അവതരിപ്പിച്ചു. അരുൺ ആൻഡ് പാർട്ടി അവതരിപ്പിച്ച മിമിക്രിയും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |