SignIn
Kerala Kaumudi Online
Sunday, 28 April 2024 11.55 AM IST

ഷാരൂഖ് ഖാനും   സെയ്ഫ്അലി ഖാനും  വീണ്ടും

sharukh-saif

രണ്ട് പതിറ്റാണ്ടിനു ശേഷം ഷാരൂഖ് ഖാനും സെയ്ഫ് അലി ഖാനും ഒന്നിക്കുന്നു. ഷാരൂഖ് ഖാൻ നിർമ്മിക്കുന്ന കർത്തവ്യ എന്ന് പേരിട്ട ചിത്രത്തിൽ നായകനായി സെയ്ഫ് അലി ഖാൻ എത്തുന്നു. ക്രൂരമായ ഒരു കൊലപാതകത്തിന്റെ അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രീപ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി ആദ്യ വാരം ആരംഭിക്കും. 2003 ൽ പുറത്തിറങ്ങിയ നിഖിൽ അധ്വാനി സംവിധാനം ചെയ്ത കൽ ഹോ ന ഹോ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി കൈകോർത്തത്. ഹൃത്വിക് റോഷനൊപ്പം അഭിനയിച്ച വിക്രം വേദയാണ് സെയ്ഫ് അലിഖാന്റേ തായി അവസാനം പുറത്തിറങ്ങിയ ചിത്രം.അതേസമയം ഷാരൂഖ് ഖാൻ നായകനായി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം പത്താൻ 25ന് റിലീസാകും. ദീപിക പദുകോൺ ആണ് നായിക. ജോൺ എബ്രഹാം സുപ്രധാന വേഷത്തിൽ എത്തുന്നു. സൽമാൻ ഖാൻ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHARUKH KHAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.