SignIn
Kerala Kaumudi Online
Sunday, 28 April 2024 2.47 PM IST

അർജുൻ അശോകന്റെ കുഞ്ഞാവേനെ തോട്ടീന്ന് കിട്ടിയതാ

arjun

മാർച്ചിൽ ചിത്രീകരണം

അർജുൻ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞാവേനെ തോട്ടീന്ന് കിട്ടിയതാ . കണ്ണൂർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഭാനു ആണ് നായിക. അൽത്താഫ്, മൃദുൽ നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 50 ലധികം പുതുമുഖങ്ങൾ അണിനിരക്കുന്നുണ്ട്. മാർച്ചിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കവി ഉദ്ദേശിച്ചത് എന്ന ചിത്രത്തിന് ശേഷം ലിജു തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് .സറ്റയർ ഫാമിലി എന്റർടെയ്‌നയറായി ഒരുങ്ങുന്ന ചിത്രത്തിന് അനീഷ് കൊടുവള്ളി രചന നിർവഹിക്കുന്നു. ക്രിയേറ്റീഫ് ഫിഷിന്റെ ബാനറിലാണ് നിർമ്മാണം. ഛായാഗ്രഹണം സരിൻ രവീന്ദ്രൻ. എഡിറ്റർ സുനിൽ പി. പിള്ള, അസോസിയേറ്റ് ഡയറക്ടർ പ്രദീപ് പ്രഭാകർ. അതേസമയം തട്ടാശേരി കൂട്ടം ആണ് അർജുൻ അശോകൻ നായകനായി അഭിനയിച്ച് അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ചിത്രം. നാൻസി റാണി, രോമാഞ്ചം, പ്രണയവിലാസം എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു.നാൻസി റാണി എന്ന ചിത്രത്തിൽ അഹാന കൃഷ് ണ ആണ് നായിക.സൂപ്പർ ശരണ്യക്കുശേഷം അർജനും അനശ്വര രാജനും മമിത ബൈജുവും ഒരുമിക്കുന്ന ചിത്രം കൂടിയാണ് പ്രണയവിലാസം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARJUN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.