കൊളംബോ : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സൈന്യത്തെ 2030ഓടെ പകുതിയായി വെട്ടികുറയ്ക്കാനൊരുങ്ങി ശ്രീലങ്ക. അടുത്ത വർഷത്തോടെ സൈനികരുടെ എണ്ണം 1,35,000 ആയും 2030ഓടെ ഇത് 1,00,000 ആയും കുറയ്ക്കുമെന്ന് പ്രതിരോധ മന്ത്രി പ്രെമിത ബന്ദാര തെന്നകൂൻ പറഞ്ഞു. സൈന്യത്തെ സാങ്കേതികപരമായും തന്ത്രപരമായും ആധുനികവത്കരിക്കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ 2,00,783 അംഗങ്ങളാണ് ശ്രീലങ്കൻ സൈന്യത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |